---
title: "വിഷുവിന് വിഷരഹിത പച്ചക്കറി; സജീവമായി വടകരയിലെ ചന്ത "
english_title: "Active market in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108863/active-market-in-vadakara"
published_at: "2023-04-13T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64381f62133e7_vadakarachanda.jpg"
keywords: []
---

# വിഷുവിന് വിഷരഹിത പച്ചക്കറി; സജീവമായി വടകരയിലെ ചന്ത 

> **Lead Summary:** **വടകര: **വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ വടകര നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനു മുൻവശം ഒരുക്കിയ ചന്തയിൽ നഗരസഭയുടെ വിവിധ വാർഡുകളിലെ കർഷകരുടെ കൂട്ടായ്മയിൽ ഉൽപ്പാദിപ്പിച്ചെടുത്ത കാർഷിക ഉത്പന്നങ്ങളാണ് എത്തിയത്.

## Article Content

**വടകര: **വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ വടകര നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനു മുൻവശം ഒരുക്കിയ ചന്തയിൽ നഗരസഭയുടെ വിവിധ വാർഡുകളിലെ കർഷകരുടെ കൂട്ടായ്മയിൽ ഉൽപ്പാദിപ്പിച്ചെടുത്ത കാർഷിക ഉത്പന്നങ്ങളാണ് എത്തിയത്.

സുന്ദരി ചീര, കക്കിരി, വെള്ളരി,കണിവെള്ളരി, പയർ, പടവലം,പൊട്ടിക്ക, വെണ്ട, പാവയ്ക്ക എന്നിവ എത്തിയതോടെ ചന്ത സജീവമായി. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് പച്ചക്കറി കൃഷി എന്ന പദ്ധതി വെക്കുകയും വിത്തും വളവും കൂലി ചെലവും നിലമുരുക്കാൻ തൊഴിലുറപ്പ് പദ്ധതി കൂടി ആയപ്പോൾ കർഷകർക്ക് വലിയ ആശ്വാസമായി.

152 ഗ്രൂപ്പുകളായി 25 ഏക്കർ സ്ഥലത്ത് മത്സരത്തോടെയായിരുന്നു കർഷകരും കൗൺസിൽമാരും പ്രവർത്തിച്ചത്. കഴിഞ്ഞ പദ്ധതി പ്രകാരം 50 ക്വിന്‍റല്‍ പച്ചക്കറിയാണ് ഉല്പാദിപ്പിച്ചത് എങ്കിൽ ഈ പ്രാവശ്യം ഇതിന്റെ ഇരട്ടി വർദ്ധനവ് ഉണ്ടാക്കുവാൻ സാധിച്ച അഭിമാന നിമിഷത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ തുടങ്ങിയ വിഷുചന്തയുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ കെ പി ബിന്ദു നിർവഹിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാജിത പതേരി അധ്യക്ഷത വഹിച്ച ചടങ്ങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും കൗൺസിലർമാരും കർഷകരും കൃഷി ഓഫീസർ അബ്ദുറഹിമാൻ, അസിസ്റ്റന്റ് ഓഫീസർ നാരായണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108863/active-market-in-vadakara)