---
title: "അപേക്ഷ ക്ഷണിച്ചു; മണിയൂർ വാപ്രത്ത് കഴകം പരദേവതാക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു "
english_title: "Maniyur Vaprath Kazhakam Paradevatakshetra appoints non-traditional trustees"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108869/maniyur-vaprath-kazhakam-paradevatakshetra-appoints-non-traditional-trustees"
published_at: "2023-04-13T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438265aa9828_applynow.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു; മണിയൂർ വാപ്രത്ത് കഴകം പരദേവതാക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു 

> **Lead Summary:** **വടകര: **താലൂക്കിലെ മണിയൂർ വാപ്രത്ത് കഴകം പരദേവതാക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

## Article Content

**വടകര: **താലൂക്കിലെ മണിയൂർ വാപ്രത്ത് കഴകം പരദേവതാക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ ഏപ്രിൽ 29ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

അപേക്ഷ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0490-2321818.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108869/maniyur-vaprath-kazhakam-paradevatakshetra-appoints-non-traditional-trustees)