---
title: "ഫ്ലാഗ് ഓഫ്; വില്യാപ്പള്ളിയിൽ കുടിവെള്ള വിതരണം ആരംഭിച്ചു "
english_title: "Drinking water distribution started in Vilyapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108993/drinking-water-distribution-started-in-vilyapally"
published_at: "2023-04-14T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439603fd40ef_flagoff.jpg"
keywords: []
---

# ഫ്ലാഗ് ഓഫ്; വില്യാപ്പള്ളിയിൽ കുടിവെള്ള വിതരണം ആരംഭിച്ചു 

> **Lead Summary:** **വടകര: **കുടിവെള്ളക്ഷാമം നേരിടുന്ന വില്യാപ്പള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഗ്രാമപഞ്ചായത്ത് കുടിവെള്ള വിതരണം ആരംഭിച്ചു. കുടിവെള്ളം വിതരണത്തിന്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി നിര്‍വഹിച്ചു.

## Article Content

**വടകര: **കുടിവെള്ളക്ഷാമം നേരിടുന്ന വില്യാപ്പള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഗ്രാമപഞ്ചായത്ത് കുടിവെള്ള വിതരണം ആരംഭിച്ചു. കുടിവെള്ളം വിതരണത്തിന്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി നിര്‍വഹിച്ചു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുബിഷ കെ, മെമ്പര്‍മാരായ കെ ഗോപാലന്‍, വിദ്യാധരന്‍ എം പി, രാഗിണി തച്ചോളി എന്നിവര്‍ പങ്കെടുത്തു. കുടിവെള്ളക്ഷാമം നേരിടുന്ന എല്ലാ വാര്‍ഡുകളിലും കുടിവെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108993/drinking-water-distribution-started-in-vilyapally)