---
title: "തട്ടോളിക്കര സ്കൂൾ കെട്ടിടോദ്‌ഘാടനം; പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താൻ 260 കോടി - മന്ത്രി മുഹമ്മദ് റിയാസ് "
english_title: "Inauguration of Tatolikara School Building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108995/inauguration-of-tatolikara-school-building"
published_at: "2023-04-14T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64396253a2c6a_THATTOLIKKARASCHOOL.jpg"
keywords: []
---

# തട്ടോളിക്കര സ്കൂൾ കെട്ടിടോദ്‌ഘാടനം; പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താൻ 260 കോടി - മന്ത്രി മുഹമ്മദ് റിയാസ് 

> **Lead Summary:** **ഒഞ്ചിയം:** തട്ടോളിക്കര യു.പി. സ്കൂൾ 123-ാം വാർഷികവും പുതിയകെട്ടിടം ഉദ്ഘാടനവും മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. സർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താൻ ഭരണാനുമതി നൽകിയെന്ന് അദ്ദേഹം അറിയിച്ചു.

## Article Content

**ഒഞ്ചിയം:** തട്ടോളിക്കര യു.പി. സ്കൂൾ 123-ാം വാർഷികവും പുതിയകെട്ടിടം ഉദ്ഘാടനവും മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. സർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താൻ ഭരണാനുമതി നൽകിയെന്ന് അദ്ദേഹം അറിയിച്ചു.

124 സ്കൂളുകൾക്ക് കെട്ടിടനിർമാണത്തിന് 260 കോടിരൂപയും പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ 25 കോടി രൂപയുടേയും ഭരണാനുമതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.കെ. രമ എംഎൽ.എ. അധ്യക്ഷയായി.

സ്മാർട്ട് ക്ളാസ് റൂം ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗിരിജയും മികച്ചവിജയികൾക്കുളള അനുമോദനം ഏറാമല പഞ്ചായത്ത് പ്രസിഡൻറ് ഷക്കീല ഈങ്ങോളിയും നിർവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി.പി. നിഷ, വി.കെ. സന്തോഷ് കുമാർ, മാനേജർ ടി. കൃഷ്ണൻ, വി.കെ. ശശികുമാർ, എം.സി. ഷാജി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108995/inauguration-of-tatolikara-school-building)