---
title: "അഴിയൂരില്‍ നിന്നും കെഎസ് ആര്‍ടിസി  ബസ്സില്‍ കടത്തിയ  20 ലിറ്റര്‍ വിദേശ മദ്യം പിടികൂടി"
english_title: " Vehicle inspection at Azhiyur 20 liters of foreign liquor seized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10925/vehicle-inspection-at-azhiyur-20-liters-of-foreign-liquor-seized"
published_at: "2021-11-15T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61926897cafc4_liqur .jpg"
keywords: []
---

# അഴിയൂരില്‍ നിന്നും കെഎസ് ആര്‍ടിസി  ബസ്സില്‍ കടത്തിയ  20 ലിറ്റര്‍ വിദേശ മദ്യം പിടികൂടി

> **Lead Summary:** വടകര: മാഹിയില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്നു വിദേശ മദ്യം പിടികൂടി. മാഹിയില്‍ നിന്നും കെഎസ് ആര്‍ടി ബസ്സില്‍ മദ്യം കടത്തുകയായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മല്ലീശ്വരനെ 20 ലി്റ്റര്‍ വിദേശ മദ്യവുമായി എക്‌സൈസ് സംഘം പിടികൂടി.

## Article Content

വടകര: മാഹിയില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്നു വിദേശ മദ്യം പിടികൂടി. മാഹിയില്‍ നിന്നും കെഎസ് ആര്‍ടി ബസ്സില്‍ മദ്യം കടത്തുകയായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മല്ലീശ്വരനെ 20 ലി്റ്റര്‍ വിദേശ മദ്യവുമായി എക്‌സൈസ് സംഘം പിടികൂടി.

ദേശീയപാതയില്‍ അഴിയൂരിലെ വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അന്‍സാരി പ്രിവന്റീവ് ഓഫീസര്‍ ജയപ്രസാദ്.സികെ , സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ വിശ്വനാഥന്‍.ടി, വിജയന്‍ വി സി ,രതീഷ്.എകെ , ബന്‍സിപാല്‍ , എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10925/vehicle-inspection-at-azhiyur-20-liters-of-foreign-liquor-seized)