---
title: "സ്മാർട്ട് മാതൃക; ചോമ്പാലയിൽ സ്മാർട്ട് അംഗൻവാടി ഉദ്‌ഘാടനം 28 ന് "
english_title: "Smart Model; Inauguration of Smart Anganwadi at Chompala on 28"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109339/smart-model-inauguration-of-smart-anganwadi-at-chompala-on-28"
published_at: "2023-04-17T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ce0d3be209_anganvadi.jpg"
keywords: []
---

# സ്മാർട്ട് മാതൃക; ചോമ്പാലയിൽ സ്മാർട്ട് അംഗൻവാടി ഉദ്‌ഘാടനം 28 ന് 

> **Lead Summary:** **വടകര:** അഴിയൂർ ഗ്രാമപഞ്ചായത്തിലെ ആദ്യ സ്മാർട്ട് അംഗൻവാടി ചോമ്പാൽ നോർത്ത് എൽപി സ്കൂൾ അങ്കണത്തിൽ പ്രവർത്തന സജ്ജമായി.

## Article Content

**വടകര:** അഴിയൂർ ഗ്രാമപഞ്ചായത്തിലെ ആദ്യ സ്മാർട്ട് അംഗൻവാടി ചോമ്പാൽ നോർത്ത് എൽപി സ്കൂൾ അങ്കണത്തിൽ പ്രവർത്തന സജ്ജമായി.

26 ലക്ഷം രൂപ ചിലവാക്കി പതിനാലാം വാർഡിൽ പണിത ഇരുനില കെട്ടിടത്തിൽ അംഗൻവാടി കുട്ടികൾക്കായി ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 28 ന് 12 മണിക്ക് ബഹു. വടകര എംഎൽഎ കെ.കെ. രമയുടെ അധ്യക്ഷതയിൽ ആരോഗൃ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്‌ഘാടനം ചെയ്യും.

ഇതിന്റെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗിരിജ അധ്യക്ഷത വഹിച്ചു.

അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, വൈ:പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, അനുഷ ആനന്ദ സദനം, കവിത അനിൽ കുമാർ, കെ.കെ.ജയചന്ദ്രൻ,പി സാവിത്രി, എ.ടി.ശ്രീധരൻ , പി.ബാബുരാജ്, പ്രദീപ് ചോമ്പാല, കെ.പി.ഗോവിന്ദൻ,പി പുഷ്‌പലത ഒ.ബാലൻ, കൈപ്പാട്ടിൽ ശ്രീധരൻ,വി കെ അനിൽ കുമാർ, കെ.പി രാഘവൻ.,വി പി സനൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : പ്രമോദ് മാട്ടാണ്ടി( ചെയർ), പി.പി.ഗീത (ജന:കൺ) പടം ചോമ്പാൽ നോർത്ത് എൽപി സ്കൂൾ അങ്കണത്തിൽ പ്രവർത്തന സജ്ജമായ സ്മാർട്ട് അംഗൻവാടി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109339/smart-model-inauguration-of-smart-anganwadi-at-chompala-on-28)