---
title: "തൊണ്ടിവയൽ കുടിവെള്ള സമര പോരാളികൾക്ക് ആദരവ് നൽകി"
english_title: "Thondivyal drinking water struggle fighters honored"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109416/thondivyal-drinking-water-struggle-fighters-honored"
published_at: "2023-04-17T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d2e5e9d1b8_thondivayal.jpg"
keywords: []
---

# തൊണ്ടിവയൽ കുടിവെള്ള സമര പോരാളികൾക്ക് ആദരവ് നൽകി

> **Lead Summary:** **ചെമ്പോല :** ശുദ്ധജലം ഇല്ലാതാക്കുന്ന തൊണ്ടിവയലിലെ വിവാദമായ ഐസ് ഫാക്ടറി നിർമ്മാണത്തിനെതിരെ നാട്ടുകാർ നടത്തിയ സമരത്തിന്റെ ഭാഗമായി കേസിൽ ഉൾപ്പെട്ട ഒൻപത് വർഷമായി നിയമനടപടികൾക്ക് വിരാമമായി എല്ലാ പ്രതികളെയും വെറുതെവിട്ടു .

## Article Content

**ചെമ്പോല :** ശുദ്ധജലം ഇല്ലാതാക്കുന്ന തൊണ്ടിവയലിലെ വിവാദമായ ഐസ് ഫാക്ടറി നിർമ്മാണത്തിനെതിരെ നാട്ടുകാർ നടത്തിയ സമരത്തിന്റെ ഭാഗമായി കേസിൽ ഉൾപ്പെട്ട ഒൻപത് വർഷമായി നിയമനടപടികൾക്ക് വിരാമമായി എല്ലാ പ്രതികളെയും വെറുതെവിട്ടു .

കുറ്റ വിമുക്തരായ കേസിൽ പെട്ട സമര പോരാളികൾക്ക് ആദരവ് നൽകി. എംഎൽഎ കെ കെ രാമ ഉദ്ഘാടനം ചെയ്തു.

മുൻ ജില്ല പഞ്ചായത്ത് മെമ്പർ എ .ടി ശ്രീധരൻ ബ്ലോക്ക് നമ്പർ കോട്ടയിൽ രാധാകൃഷ്ണൻ , പഞ്ചായത്ത് മെമ്പർമാരായ റീന രയരോത്ത്, എം പ്രമോദ് അനിഷ കെ വി ,സലിം പുനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർ സത്യൻ , പി കെ പ്രകാശൻ , ടി ടി പത്മനാഭൻ , സാഹിർ പുനത്തിൽ , ഷുഹൈബ്, എ .ഡി മഹേഷ്, വി .പി പ്രകാശൻ എന്നിവർ സംസാരിച്ചു.

വാർഡ് മെമ്പർ പ്രീത പി .കെ അധ്യക്ഷത വഹിച്ചു. പി. വി ലിനി സ്വാഗതവും ചെറുപ്പത്ത് രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109416/thondivyal-drinking-water-struggle-fighters-honored)