---
title: "മലബാർ ദേവസ്വം നിയമനം തമിഴ്നാട് മാതൃകയിൽ വേണം - കൊട്ടിയൂർ പെരുമാൾ സേവാ സംഘം "
english_title: "Malabar Devaswom appointment should be on Tamilnadu model - Kottiur Perumal Seva Sangam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109429/malabar-devaswom-appointment-should-be-on-tamilnadu-model-kottiur-perumal-seva-sangam"
published_at: "2023-04-17T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d37272b08c_kottiyoorbharavahikal.jpg"
keywords: []
---

# മലബാർ ദേവസ്വം നിയമനം തമിഴ്നാട് മാതൃകയിൽ വേണം - കൊട്ടിയൂർ പെരുമാൾ സേവാ സംഘം 

> **Lead Summary:** **വടകര :** സംസ്ഥാന പുന:സംഘടന 70 വർഷം പിന്നിട്ടും ഇപ്പോഴും പ്രാബലത്തിൽ ഇരിക്കുന്ന 1951 ലെ ഹിന്ദു മതധർമ്മ സ്ഥാപനഭരണ നിയമം തന്നെ നിലനിൽക്കുന്ന സാഹചര്യത്തിൽ തമിഴ്നാട് ഗവർമെന്റ് പുതുക്കി നിർമ്മിച്ച മദ്രസ്സ് ഹിന്ദു മത ധർമ്മ സ്ഥാപന ഭരണ നിയമം അതേപടി മലബാർ പ്രദേശത്തേക്കൂകൂടി ബാധകമാക്കി ക്ഷേത്രങ്ങളുടെ താല്പര്യം സംരക്ഷണത്തിന് നടപടി കൈക്കൊള്ളണമെന്നും ഇതു വഴി ഈ രംഗത്ത് ഇപ്പോൾ നിലനിൽക്കുന്ന ആശങ്കകൾ ദൂലികരിക്കണമെന്നും ഇരിങ്ങൽ കേളപ്പ മന്ദിരത്തിൽ ചേർന്ന കൊട്ടിയൂർ പെരുമാൾ സംഘത്തിന്റെ 59-മത് വാർഷിക പൊതുയോഗം പ്രേമേയത്തിലൂടെ കേരള ഗവർമെന്റിനോട് അഭ്യർത്ഥിച്ചു.

## Article Content

**വടകര :** സംസ്ഥാന പുന:സംഘടന 70 വർഷം പിന്നിട്ടും ഇപ്പോഴും പ്രാബലത്തിൽ ഇരിക്കുന്ന 1951 ലെ ഹിന്ദു മതധർമ്മ സ്ഥാപനഭരണ നിയമം തന്നെ നിലനിൽക്കുന്ന സാഹചര്യത്തിൽ തമിഴ്നാട് ഗവർമെന്റ് പുതുക്കി നിർമ്മിച്ച മദ്രസ്സ് ഹിന്ദു മത ധർമ്മ സ്ഥാപന ഭരണ നിയമം അതേപടി മലബാർ പ്രദേശത്തേക്കൂകൂടി ബാധകമാക്കി ക്ഷേത്രങ്ങളുടെ താല്പര്യം സംരക്ഷണത്തിന് നടപടി കൈക്കൊള്ളണമെന്നും ഇതു വഴി ഈ രംഗത്ത് ഇപ്പോൾ നിലനിൽക്കുന്ന ആശങ്കകൾ ദൂലികരിക്കണമെന്നും ഇരിങ്ങൽ കേളപ്പ മന്ദിരത്തിൽ ചേർന്ന കൊട്ടിയൂർ പെരുമാൾ സംഘത്തിന്റെ 59-മത് വാർഷിക പൊതുയോഗം പ്രേമേയത്തിലൂടെ കേരള ഗവർമെന്റിനോട് അഭ്യർത്ഥിച്ചു.

ഇത്തരം ഒരു നടപടി മുഖേന മലബാറിലെ ധർമ്മ സ്ഥാപനങ്ങളിൽ ഇന്ന് നിലനിൽക്കുന്ന പല ഭയാശങ്കകൾക്ക് പരിഹാരമാകണമെന്നും യോഗം കേരള ഗവർമെന്റിനോട് ആവിശ്യപ്പെട്ടു.

യോഗം സംഘം ആയുഷ് കാല പ്രസിഡന്റ്‌ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. പി. ആർ ലാലു അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമൻ ,എൻ പ്രശാന്ത്, പിഎം പ്രേമൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ : പ്രസിഡന്റ്‌ : രവി പൊയിലൂർ, ജനറൽ സെക്രട്ടറി : എൻ പ്രശാന്ത്, ട്രഷറർ പി. ആർ ലാലു വൈസ് പ്രസിഡന്റ്‌ : പികെ ഗോവിന്ദൻ,ജോയിൻ സെക്രട്ടറി : എംകെ ബൈജു, സംഘടന സെക്രട്ടറി : പിഎം പ്രേമകുമാർ എക്സിക്യൂട്ടീവ് അംഗങ്ങൾ :രാമത്ത് ബാബു, ബിനു കടമേരി, രാജൻ തൂവക്കുന്ന്, മനോജ്‌ എംകെ, പിഎസ് മോഹനൻ, ദേവദാസ് മനതാനത്ത്, അർജുൻ ശ്യാം വടക്കയിൽ, എം.സി കെ നാണു മാസ്റ്റർ. 51 അംഗ ജനറൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109429/malabar-devaswom-appointment-should-be-on-tamilnadu-model-kottiur-perumal-seva-sangam)