---
title: "സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും നടത്തി"
english_title: "Had a friendly meeting and Iftar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109452/had-a-friendly-meeting-and-iftar"
published_at: "2023-04-17T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d67bd09a35_vadakara.jpg"
keywords: []
---

# സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും നടത്തി

> **Lead Summary:** **വടകര: **മുസ്ലിം ലീഗ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർക്കാട്ടേരി ഒലീഫ് കോളേജ് കേമ്പസിൽ വെച്ച് സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും നടത്തി.

## Article Content

**വടകര: **മുസ്ലിം ലീഗ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓർക്കാട്ടേരി ഒലീഫ് കോളേജ് കേമ്പസിൽ വെച്ച് സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും നടത്തി.

സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്ന് നൽകുന്നതായിരുന്നു മുസ്ലിം ലീഗ് വടകര മണ്ഡലം കമ്മിറ്റിയുടെ ഇഫ്താർ സംഗമം. മത , രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത സൗഹൃദ സംഗമം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

എം സി വടകര അധ്യക്ഷത വഹിച്ചു. പിപി ജാഫർ സ്വാഗതം പറഞ്ഞു. കെ കെ രമ എം എൽ എ, ഷക്കീല ഈങ്ങോളി(ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്) ആയിഷ ഉമ്മർ(അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), പി ശ്രീജിത്ത് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്), റഫീഖ് സക്കരിയ ഫൈസി(പ്രിൻസിപ്പാൾ ജബലന്നൂർ കോളേജ് പേരാമ്പ്ര), ജാഫർ വാണിമേൽ(കെ എൻ എം സ്റ്റേറ്റ് കൗൺസിലർ), ഡോ: ജമാൽ , മുനീർ സഖാഫി(മാനേജർ,ദാറു ഹുദാ പബ്ലിക് സ്കൂൾ പാറക്കടവ്), ദീപുരാജ് മാസ്റ്റർ(ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), റഹീസ നൗഷാദ് (ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്),രമേശൻ പാലേരി(യു എൽ സി എസ്‌ ചെയർമാൻ), ടി പി ബിനീഷ്(സി പി ഐ എം ) കോട്ടയിൽ രാധാകൃഷ്ണൻ(ഐ എൻ സി ) എം കെ ഭാസ്ക്കരൻ(എൽ ജെ ഡി ), ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ, എ കെ ബാബു, (ആർ എം പി ഐ ) ഇ രാധാകൃഷ്ണൻ( സി പി ഐ ) ,എഫ് എം അബ്ദുള്ള (വെൽഫയർ പാർട്ടി )ഒ പി മൊയ്തു(സ്വതന്ത്ര കർഷക സംഘം), മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ എ പി മഹമൂദ് ഹാജി, പ്രൊഫ: കെ കെ മഹമൂദ്, ഹാഷിം കാളംകുളത്ത്, സി കെ ശാദുലി ,കെ പി സുബൈർ,ഷുഹൈബ് കുന്നത്ത്(യൂത്ത് ലീഗ്), അഫ്നാസ് ചോറോട് (എം എസ് എഫ്), അൻസീർ പനോളി(യൂത്ത് ലീഗ്), സഫീർ കെ കെ(എം എസ് എഫ്) തുടങ്ങിയവർ സംസാരിച്ചു. പി എം മുസ്തഫ മാസ്റ്റർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109452/had-a-friendly-meeting-and-iftar)