---
title: "മെൻ ഓഫ് ആക്‌ഷൻ; രാജനെ മേമുണ്ട തളിർ സൗഹൃദസംഘം ആദരിച്ചു"
english_title: "Rajan Memunda was felicitated by Thalir friendship group"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109544/rajan-memunda-was-felicitated-by-thalir-friendship-group"
published_at: "2023-04-18T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e2f0fb2c65_rajan.jpg"
keywords: []
---

# മെൻ ഓഫ് ആക്‌ഷൻ; രാജനെ മേമുണ്ട തളിർ സൗഹൃദസംഘം ആദരിച്ചു

> **Lead Summary:** ** മേമുണ്ട: **വടകരയുടെ കായികരംഗത്ത് 1965-75 കാലത്ത് തിളങ്ങിനിന്ന മുൻ വോളിബോൾ താരവും പോൾവോൾട്ട് താരവുമായിരുന്ന ‘മെൻ ഓഫ് ആക്‌ഷൻ’ മീത്തലെ ഭൂമിവാതുക്കൽ രാജനെ മേമുണ്ട തളിർ സൗഹൃദസംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

** മേമുണ്ട: **വടകരയുടെ കായികരംഗത്ത് 1965-75 കാലത്ത് തിളങ്ങിനിന്ന മുൻ വോളിബോൾ താരവും പോൾവോൾട്ട് താരവുമായിരുന്ന ‘മെൻ ഓഫ് ആക്‌ഷൻ’ മീത്തലെ ഭൂമിവാതുക്കൽ രാജനെ മേമുണ്ട തളിർ സൗഹൃദസംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.

മെഡിക്കൽ പി.ജി. എൻട്രൻസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ ഡോ. ആർ.ബി. വൈശാഖിയെയും ചടങ്ങിൽ അനുമോദിച്ചു. വോളിബോൾ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാഘവൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

രാജന്റെ സഹതാരവും ഫരീദ ഗ്രൂപ്പ് ചെയർമാനുമായ പി.സി. അബ്ദുറഹ്മാൻ ഹാജി രാജനെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി. വാർഡ് മെമ്പർ കെ.കെ. സിമി ഡോ. ആർ.ബി. വൈശാഖിക്ക് ഉപഹാരം നൽകി.

തളിർ പ്രസിഡന്റ് ഇകെ. ഷിബു അധ്യക്ഷത വഹിച്ചു. മാക്കരത്ത് ബാലൻ, സി.ഇ. ശശിധരൻ, രസ്ന അനിൽ, മീത്തലെ ഭൂമിവാതുക്കൽ രാജൻ, ഡോ. ആർ.ബി. വൈശാഖി, കെ.കെ. സിനീഷ്, പി. ലിജീഷ് എന്നിവർ സംസാരിച്ചു. ജാനു തമാശ ടീമിന്റെ കലാവിരുന്നുമുണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109544/rajan-memunda-was-felicitated-by-thalir-friendship-group)