---
title: "പിന്നിൽ ക്വട്ടേഷൻ; ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ച് വ്യക്തമായ ധാരണ -ഡി.ഐ.ജി"
english_title: "A clear understanding of the group that kidnapped Shafi - D.I.G"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109550/a-clear-understanding-of-the-group-that-kidnapped-shafi-dig"
published_at: "2023-04-18T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e31cf026ac_shaficase.jpg"
keywords: []
---

# പിന്നിൽ ക്വട്ടേഷൻ; ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ച് വ്യക്തമായ ധാരണ -ഡി.ഐ.ജി

> **Lead Summary:** **വടകര: **മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതിനു പിറകിൽ ആരാണെന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ടെന്ന് കണ്ണൂർ റെയ്‌ഞ്ച് ഡി.ഐ.ജി. പുട്ട വിമൽ ആദിത്യ പറഞ്ഞു.

## Article Content

**വടകര: **മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതിനു പിറകിൽ ആരാണെന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ടെന്ന് കണ്ണൂർ റെയ്‌ഞ്ച് ഡി.ഐ.ജി. പുട്ട വിമൽ ആദിത്യ പറഞ്ഞു.

ഇവരെ കണ്ടെത്താൻ നല്ലരീതിയിൽ അന്വേഷണം നടക്കുന്നുണ്ട്. ക്വട്ടേഷൻ സംഘമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത് -കോഴിക്കോട് റൂറൽ എസ്.പി. ഓഫീസിലെത്തി ഷാഫിയിൽനിന്ന് മൊഴിയെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തട്ടിക്കൊണ്ടുപോയതിനുശേഷം പുറത്തുവന്ന വീഡിയോ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തും. സ്വർണക്കടത്തുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടോ എന്ന ചോദ്യത്തിന്, ഇപ്പോൾ പറയാൻകഴിയില്ലെന്നും എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും ഡി.ഐ.ജി. വ്യക്തമാക്കി.

ഷാഫിയുമായി സംസാരിച്ച് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച വൈകീട്ട് 6.15-ഓടെയാണ് ഷാഫിയെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്തിച്ചത്.

തുടർന്ന് ഡി.ഐ.ജി., റൂറൽ എസ്.പി.യുടെ ചുമതലയുള്ള വയനാട് എസ്.പി. ആർ. ആനന്ദ്, താമരശ്ശേരി ഡിവൈ.എസ്.പി. അഷ്‌റഫ് തെങ്ങലക്കണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ മൊഴിയെടുത്തു. എട്ടുമണിയോടെ ഷാഫിയെ തിരികെ കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109550/a-clear-understanding-of-the-group-that-kidnapped-shafi-dig)