---
title: "ബാർ അസോസിയേഷൻ വാർഷികാഘോഷം; കോടതിവിചാരണ ചിത്രീകരണം യാഥാർഥ്യത്തോടടുത്തു - ശ്യാമപ്രസാദ്"
english_title: "Bar Association Anniversary Celebration; Court trial filming is close to reality - Shyamaprasad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109552/bar-association-anniversary-celebration-court-trial-filming-is-close-to-reality-shyamaprasad"
published_at: "2023-04-18T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e350ee3f55_DIRECTOR.jpg"
keywords: []
---

# ബാർ അസോസിയേഷൻ വാർഷികാഘോഷം; കോടതിവിചാരണ ചിത്രീകരണം യാഥാർഥ്യത്തോടടുത്തു - ശ്യാമപ്രസാദ്

> **Lead Summary:** **വടകര:** സിനിമയിൽ ആർട്ടിഫിഷ്യലായിരുന്ന കോടതിമുറി ചിത്രീകരണം ഇപ്പോൾ യാഥാർഥ്യത്തോട് അടുത്തെന്ന് സംവിധായകൻ ശ്യാമപ്രസാദ് പറഞ്ഞു.

## Article Content

**വടകര:** സിനിമയിൽ ആർട്ടിഫിഷ്യലായിരുന്ന കോടതിമുറി ചിത്രീകരണം ഇപ്പോൾ യാഥാർഥ്യത്തോട് അടുത്തെന്ന് സംവിധായകൻ ശ്യാമപ്രസാദ് പറഞ്ഞു.

വടകര ബാർ അസോസിയേഷൻ വാർഷികാഘോഷ പരിപാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടി വടകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി വി.പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.എം. രാംദാസ് അധ്യക്ഷത വഹിച്ചു.

സിനിമാ ഛായാഗ്രാഹകൻ അഴകപ്പൻ, ലാൽമോഹൻ, സബ്ജഡ്ജി ദേവികാ ലാൽ, ഇ.കെ. നാരായണൻ, ഇ.എം. ബാലകൃഷ്ണൻ, കെ.വി. ലേഖ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109552/bar-association-anniversary-celebration-court-trial-filming-is-close-to-reality-shyamaprasad)