---
title: "പാഠപുസ്തകത്തിലെ വെട്ടിമാറ്റൽ നയം പ്രതിഷേധാത്മകം - കേരള വിദ്യാർത്ഥി ജനത "
english_title: "Textbook cutting policy protested-Kerala student population"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109581/textbook-cutting-policy-protested-kerala-student-population"
published_at: "2023-04-18T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e48bcb98e9_kvj.jpg"
keywords: []
---

# പാഠപുസ്തകത്തിലെ വെട്ടിമാറ്റൽ നയം പ്രതിഷേധാത്മകം - കേരള വിദ്യാർത്ഥി ജനത 

> **Lead Summary:** **വടകര : **ചരിത്രത്തിന്റെ പ്രധാന ഏടുകളായ മൗലാന അസാദിനെയും വെട്ടിമാറ്റിയ എൻ സി ഇ ആർ ടിയുടെ നിലപാട് പ്രതിഷേധാത്മകം ആണെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി വിലയിരുത്തി.

## Article Content

**വടകര : **ചരിത്രത്തിന്റെ പ്രധാന ഏടുകളായ മൗലാന അസാദിനെയും വെട്ടിമാറ്റിയ എൻ സി ഇ ആർ ടിയുടെ നിലപാട് പ്രതിഷേധാത്മകം ആണെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി വിലയിരുത്തി.

ഗുജറാത്ത്‌ വംശഹത്യ, ആർ എസ് എസ് നിരോധനം, ഗാന്ധിവധം തുടങ്ങിയ ചരിത്രപരമായ കാര്യങ്ങളെ ഒക്കെത്തന്നെ മുൻപും ഒഴിവാക്കിയിരുന്നു.

ചരിത്ര വിഷയത്തിൽ ഇനിയെന്തെങ്കിലും ചരിത്രം ബാക്കിയുണ്ടോ എന്ന ചോദ്യമാണ് വിദ്യാർത്ഥികളുടെ ഇടയിൽ ചർച്ചയാകുന്ന വിഷയം. രാജ്യത്തിന്റെ ചരിത്രം മുറിച്ചുമാറ്റുന്ന എൻ സി ഇ ആർ ടി യുടെ ഇത്തരം നിലപാടുകൾക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് രാജ്യത്തെ വിദ്യാർത്ഥികൾ രംഗത്തിറങ്ങണമെന്ന് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല പ്രസിഡന്റ്‌ എസ് വി ഹരിദേവ്, ജില്ലാ ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ, ലിജിൻ രാജ് കെ പി, അഭിത്യ കെ, വിഷ്ണു എസ്, അഭിജിത്ത് പി മമ്പള്ളി, അരുൺ എസ്,ഷാലു കെ തുടങ്ങിയവർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109581/textbook-cutting-policy-protested-kerala-student-population)