---
title: "ജനകീയ ഉദ്ഘാടനം; വില്യാപ്പള്ളി വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്"
english_title: "Shri K Rajan, Minister of Revenue, inaugurated the building of Vilyapally Village Office."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109608/shri-k-rajan-minister-of-revenue-inaugurated-the-building-of-vilyapally-village-office"
published_at: "2023-04-18T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e63d4b6ab2_vilyappallismartoffice.jpg"
keywords: []
---

# ജനകീയ ഉദ്ഘാടനം; വില്യാപ്പള്ളി വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്

> **Lead Summary:** **വടകര:** നാടൊന്നായി ചേർന്നപ്പോൾ ജനകീയ ഉദ്ഘാടനമായി. വില്യാപ്പള്ളി വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്. പ്ലാൻ സ്കീം, റിബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്നിവ വഴി സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കാനുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

## Article Content

**വടകര:** നാടൊന്നായി ചേർന്നപ്പോൾ ജനകീയ ഉദ്ഘാടനമായി. വില്യാപ്പള്ളി വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് വില്ലേജ് ഓഫീസ്. പ്ലാൻ സ്കീം, റിബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്നിവ വഴി സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കാനുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ഈ പദ്ധതിയുടെ ഭാഗമായി സ്മാർട്ട് വില്ലേജ് ഓഫീസ് ആയി മാറിയ വില്യാപ്പള്ളി വില്ലേജ് ഓഫീസിന്റെ കെട്ടിടം റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം ചെയ്തു.

കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. എം പി കെ മുരളീധരൻ മുഖ്യാതിഥിയായി. കോഴിക്കോട് ജില്ലാ കലക്ടർ ഗീത ഐഎഎസ് സ്വാഗതം പറഞ്ഞു.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള, തൊടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീലത,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന ,വടകര തഹസിൽദാർ ഷിബു കെ,ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109608/shri-k-rajan-minister-of-revenue-inaugurated-the-building-of-vilyapally-village-office)