---
title: "അനീഷ് കുമാർ കുടുംബ സഹായ ഫണ്ട് ഏൽപ്പിച്ചു"
english_title: "Anish Kumar handed over the family support fund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109628/anish-kumar-handed-over-the-family-support-fund"
published_at: "2023-04-18T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e73a3cac0e_fund.jpg"
keywords: []
---

# അനീഷ് കുമാർ കുടുംബ സഹായ ഫണ്ട് ഏൽപ്പിച്ചു

> **Lead Summary:** **ചോറോട് ഈസ്റ്റ്: **ചോറോട് രാമത്ത് പുതിയകാവ് ക്ഷേത്രത്തിന് സമീപത്തെ രാമത്ത് താഴക്കുനിയിൽ അനീഷ് കുമാറിന്റെ കുടുംബ സഹായ ഫണ്ട് കുടുംബത്തെ ഏൽപ്പിച്ചു.

## Article Content

**ചോറോട് ഈസ്റ്റ്: **ചോറോട് രാമത്ത് പുതിയകാവ് ക്ഷേത്രത്തിന് സമീപത്തെ രാമത്ത് താഴക്കുനിയിൽ അനീഷ് കുമാറിന്റെ കുടുംബ സഹായ ഫണ്ട് കുടുംബത്തെ ഏൽപ്പിച്ചു.

ചെന്നൈ അർമ്മദചിട്ട് ഫണ്ട് മാനേജിങ് ഡയറക്ടർ വി കെ.രാമകൃഷ്ണൻ അനീഷിന്റെ ഭാര്യ സജിഷക്കും മക്കൾക്കും നൽകി. ഓട്ടോറിക്ഷാ തൊഴിലാളിയായ അനീഷ് കുമാർ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.

ഭാര്യയും മൂന്ന് പെൺമക്കളും പ്രായമായ മാതാ പിതാക്കളെയും സംരക്ഷിക്കുന്നതിനായ് നാട്ടുകാർ കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ച് ഫണ്ട് സ്വരൂപിക്കുകയായിരുന്നു  . കമ്മിറ്റി ചെയർമാനും ചോറോട് ഗ്രാമപഞ്ചായത്ത് അംഗവുമായ പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗം മoത്തിൽ പുഷ്പ്പ, ജനറൽ കൺവീനർ പി.പി.സുരേന്ദ്രൻ, വി.എം.മോഹനൻ, പി.കെ.മോഹൻകുമാർ, എൻ.കെ.അജിത്കുമാർ, പി.കെ.ശശി, ബാലകൃഷ്ണൻ ഇ, എൻ.കെ.മോഹനൻ, ടി.കെ.മോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109628/anish-kumar-handed-over-the-family-support-fund)