---
title: "മൃതദേഹം സംസ്ക്കരിച്ചു; ആളൊഴിഞ്ഞ പറമ്പിൽ സ്ത്രീ മരിച്ച നിലയിൽ"
english_title: "The body was cremated; Woman found dead in deserted field"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109651/the-body-was-cremated-woman-found-dead-in-deserted-field-new"
published_at: "2023-04-18T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e9e80d325d_sulaigha.jpg"
keywords: []
---

# മൃതദേഹം സംസ്ക്കരിച്ചു; ആളൊഴിഞ്ഞ പറമ്പിൽ സ്ത്രീ മരിച്ച നിലയിൽ

> **Lead Summary:** **വടകര**: ചോറോട് രാമത്ത് മുക്കിന് സമീപം തനിച്ച് താമസിക്കുന്ന സ്ത്രീ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ. വിലങ്ങിൽ സുലൈഖ യെയാണ് വീടിനടുത്ത പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**വടകര**: ചോറോട് രാമത്ത് മുക്കിന് സമീപം തനിച്ച് താമസിക്കുന്ന സ്ത്രീ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ. വിലങ്ങിൽ സുലൈഖ യെയാണ് വീടിനടുത്ത പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാഴ്ച്ച പരിമിതിയും മറ്റ് ശാരീരികാസുഖങ്ങളുമുണ്ടായിരുന്നു. നോമ്പ് കാലത്ത് എല്ലാ വീടുകളിലും എത്തിച്ചേരുമായിരുന്നു.  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പറമ്പിൽ പുല്ലു ശേഖരിക്കാനെത്തിയ ആളാണ് മരിച്ച നിലയിൽ കണ്ടത്.

ഉടൻ വടകര പൊലിസിൽ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം കക്കാട്ട് ജുമാ മസ്ജിദിൽ ഖബറടക്കി.

ഭർത്താവ്: പരേതനായ അബൂബക്കർ മകൻ: മുഹമ്മദ് ഹാരീസ്, മരുമകൾ: സുൽഫത്ത് ( പയ്യോളി അങ്ങാടി) സഹോദരങ്ങൾ: നഫീസതിരുവോത്ത് പറമ്പത്ത്, പരേതരായ സൈന, ഹംസ, ഇബ്രാഹിം പരേതരായ അമ്മത്, അയിശോമ്മ മാതാപിതാക്കളാണ് '

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109651/the-body-was-cremated-woman-found-dead-in-deserted-field-new)