---
title: "പുതുപ്പണം പാലിയേറ്റിവ് കെയറിന് ഇൻവോൾവ് വടകരയുടെ സ്നേഹ സമ്മാനം"
english_title: "Involve Vadakara's love gift to Puthupanam Palliative Care"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109667/involve-vadakaras-love-gift-to-puthupanam-palliative-care"
published_at: "2023-04-18T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ea8428c1c0_paliative.jpg"
keywords: []
---

# പുതുപ്പണം പാലിയേറ്റിവ് കെയറിന് ഇൻവോൾവ് വടകരയുടെ സ്നേഹ സമ്മാനം

> **Lead Summary:** **വടകര: **വടകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുതുപ്പണം പാലിയേറ്റീവ് കെയർ സെന്ററിന് സ്നേഹോപഹാരമായി, കിടപ്പു രോഗികൾക്ക് ഏറെ ആശ്വാസകരമാവുന്ന, കിടക്കയോടുകൂടി ക്രമീകരിക്കാവുന്ന കട്ടിൽ സമ്മാനിച്ചു.

## Article Content

**വടകര: **വടകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുതുപ്പണം പാലിയേറ്റീവ് കെയർ സെന്ററിന് സ്നേഹോപഹാരമായി, കിടപ്പു രോഗികൾക്ക് ഏറെ ആശ്വാസകരമാവുന്ന, കിടക്കയോടുകൂടി ക്രമീകരിക്കാവുന്ന കട്ടിൽ സമ്മാനിച്ചു.

പണിക്കോട്ടി, തൊണ്ടികുളങ്ങര എൽ പി സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്ന പാലിയേറ്റിവ് കെയർ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വടകര നഗരസഭാ കൗൺസിലർ പി കെ ബാലകൃഷ്‌ണൻ ഇൻവോൾവ് പ്രതിനിധികളിൽ നിന്നും കട്ടിൽ ഏറ്റുവാങ്ങി.

പാലിയേറ്റിവ് കെയർ ചെയർമാൻ ടി വി എ ജലീൽ അധ്യക്ഷത വഹിച്ചു. ഇൻവോൾവ് പ്രസിഡന്റ് പ്രേംജിത് ലാൽ പി വി, ജനറൽ സെക്രട്ടറി ദിൽജിത് ദിനേശ്, ഇൻവോൾവ് മെഡിക്കൽ സെൽ കൺവീനർ ഡോ. സിഷ പി, പാലിയേറ്റിവ് കെയർ കൺവീനർ കെ കെ നാരായണൻ എന്നിവർ സംസാരിച്ചു.

ഇൻവോൾവ് പ്രവർത്തകരായ മഹേഷ് എം ബി, ജിൻസി എം കെ, അരുൺ എസ്, ദീപേഷ് ഡി ആർ, മിഥുൻ ഹരിദാസ്, ഭവിൻ ബി എന്നിവരും കൂടാതെ പുതുപ്പണം പാലിയേറ്റിവ് കെയർ പ്രവർത്തകരും വളണ്ടിയർമാരും പരിപാടിയിൽ പങ്കെടുത്തു.

പുതുപ്പണം പ്രദേശത്തെ കുറേയേറെ രോഗികളുടെ കൂടെ നില്ക്കാനും അവരെ പരിചരിക്കാനും പുതുപ്പണം പാലിയേറ്റിവ് കെയർ സെന്റർ നടത്തി വരുന്ന നിരന്തരമായ പരിശ്രമങ്ങളെ ഇൻവോൾവ് അഭിനന്ദിച്ചു.

ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസവും പിന്തുണയും നൽകി, സാന്ത്വന പരിചരണ രംഗത്ത് മാതൃകാ പരമായ ഇടപെടലുകൾ നിർവ്വഹിക്കുന്ന പ്രാദേശിക പാലിയേറ്റീവ് കെയർ സെന്ററുകളുടെ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ ഉറപ്പു വരുത്തണമെന്ന് ഇൻവോൾവ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109667/involve-vadakaras-love-gift-to-puthupanam-palliative-care)