---
title: "നാളെ വടകരയിൽ; 'ബി 32 മുതൽ 44 വരെ' എന്ന സിനിമയുടെ പ്രത്യേക പ്രദർശനം"
english_title: "Tomorrow in Vadakara; Special screening of the movie 'B 32 to 44'"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109758/tomorrow-in-vadakara-special-screening-of-the-movie-b-32-to-44"
published_at: "2023-04-19T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f84618ddec_BFILM.jpg"
keywords: []
---

# നാളെ വടകരയിൽ; 'ബി 32 മുതൽ 44 വരെ' എന്ന സിനിമയുടെ പ്രത്യേക പ്രദർശനം

> **Lead Summary:** **വടകര: **ആർട്ട് ഹൗസ് ഫിലിം സൊസൈറ്റി വടകരയുടെ ആഭിമുഖ്യത്തിൽ ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി 32 മുതൽ 44 വരെ' എന്ന സിനിമയുടെ പ്രത്യേക പ്രദർശനം ഏപ്രിൽ 20 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് വടകരയിൽ നടക്കും.

## Article Content

**വടകര: **ആർട്ട് ഹൗസ് ഫിലിം സൊസൈറ്റി വടകരയുടെ ആഭിമുഖ്യത്തിൽ ശ്രുതി ശരണ്യം സംവിധാനം ചെയ്ത 'ബി 32 മുതൽ 44 വരെ' എന്ന സിനിമയുടെ പ്രത്യേക പ്രദർശനം ഏപ്രിൽ 20 വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് വടകരയിൽ നടക്കും.

അശോക് സി എൻ സി തിയേറ്ററിലാണ് പ്രദർശനം. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയുടെ സ്ത്രീപക്ഷ സിനിമാ ചരിത്രത്തിൽ അതിശക്തമായ കൈയൊപ്പ് ചാർത്തിയ ചിത്രമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109758/tomorrow-in-vadakara-special-screening-of-the-movie-b-32-to-44)