---
title: "കെട്ടിട നികുതി വർദ്ധന: യു ഡി എഫ് മാർച്ചും ധർണ്ണയും 26ന്"
english_title: "Building Tax Increase: UDF March and Dharna on 26"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109877/building-tax-increase-udf-march-and-dharna-on-26"
published_at: "2023-04-19T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440125853cab_UDF.jpg"
keywords: []
---

# കെട്ടിട നികുതി വർദ്ധന: യു ഡി എഫ് മാർച്ചും ധർണ്ണയും 26ന്

> **Lead Summary:** **വടകര: ** കെട്ടിട നികുതിയും, ബിൽഡിംഗ് പെർമിറ്റ് ഫീസും ഭീമമായി വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ 26 ന് കാലത്ത് 10 ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് മാർച്ചും, ധർണ്ണയും നടത്താൻ യു ഡി എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

## Article Content

**വടകര: ** കെട്ടിട നികുതിയും, ബിൽഡിംഗ് പെർമിറ്റ് ഫീസും ഭീമമായി വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ 26 ന് കാലത്ത് 10 ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് മാർച്ചും, ധർണ്ണയും നടത്താൻ യു ഡി എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

വടകര മുൻസിപ്പാലിറ്റി , അഴിയൂർ, ഏറാമല, ഒഞ്ചിയം, ചോറോട്,എന്നീ പഞ്ചായത്തുകളിലേക്ക് പ്രതിഷേധ മാർച്ച് നടക്കും. വടകര നഗരത്തിൽ പ്രകടനം നടത്തിയതിന്റെ പേരിൽ യു ഡി എഫ് നേതാക്കൾക്കും, പ്രവർത്തകർക്കുമെതിരെ കള്ളക്കേസുകൾ ചുമത്തുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം സി വടകര, പുറന്തോടത്ത് സുകുമാരൻ, പ്രദീപ് ചോമ്പാല, എൻ പി അബ്ദുല്ല ഹാജി, ഒ കെ കുഞ്ഞബ്ദുള്ള ഒ എം അസീസ്, പി ബാബുരാജ്, നടക്കൽ വിശ്വൻ, വി കെ പ്രേമൻ, നല്ലാടത്ത് രാഘവൻ, കുരിയാടി സതിശൻ, അരവിന്ദൻ മാടാക്കര, കെ കെ ഹാഷിം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109877/building-tax-increase-udf-march-and-dharna-on-26)