---
title: "ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രി ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും"
english_title: "Ayanchery Gram Panchayat Ayurveda Hospital will be inaugurated by the Health Minister"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110041/ayanchery-gram-panchayat-ayurveda-hospital-will-be-inaugurated-by-the-health-minister"
published_at: "2023-04-20T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64413dcbbd1b7_veena.jpg"
keywords: []
---

# ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രി ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **വടകര:** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് എൻ.ആർ.എച്ച്.എം. ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം സംസ്ഥാന ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.

## Article Content

**വടകര:** ആയഞ്ചേരി ഗ്രാമപഞ്ചായത്ത് എൻ.ആർ.എച്ച്.എം. ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം സംസ്ഥാന ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.

ഏപ്രിൽ 28 നു രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ. അധ്യക്ഷത വഹിക്കും. കെ. മുരളീധരൻ എം.പി ആശുപത്രിയുടെ ഒ.പി ഹാൾ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല, ജില്ലാ - ബ്ലോക്ക് - പഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കടമേരി എം.യു.പി. സ്കൂളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ, വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, വാർഡ് മെംബർമാരായ ടി. കെ.ഹാരിസ്, ടി. സജിത്ത് തുടങ്ങിയവർ സംസാരിച്ചു.

കാട്ടിൽ മൊയ്തു മാസ്റ്റർ ചെയർമാനും ടി.കെ.ഹാരിസ് ജനറൽ കൺവീനറും പഞ്ചായത്ത് സെക്രട്ടറി സുജിത്ത് ട്രഷററുമായ സ്വാഗതസംഘം ജനറൽ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110041/ayanchery-gram-panchayat-ayurveda-hospital-will-be-inaugurated-by-the-health-minister)