---
title: "പെരുന്നാൾ മൊഞ്ചുമായി മൈലാഞ്ചി ഇടൽ മത്സരം നടത്തി"
english_title: "Eramala Panchayat 14th Ward Women's League Committee organized Mehndi Fest in conjunction with Cheriyaperunnal."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110057/eramala-panchayat-14th-ward-womens-league-committee-organized-mehndi-fest-in-conjunction-with-cheriyaperunnal"
published_at: "2023-04-20T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64414a6203d56_mehandhi.jpg"
keywords: []
---

# പെരുന്നാൾ മൊഞ്ചുമായി മൈലാഞ്ചി ഇടൽ മത്സരം നടത്തി

> **Lead Summary:** **വടകര: ** ഏറാമല പഞ്ചായത്ത് പതിനാലാം വാർഡ് വനിതാലീഗ് കമ്മിറ്റി ചെറിയപെരുന്നാളിനോട് അനുബന്ധിച്ച് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു . പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ഒട്ടനവധിപേർ മത്സരാർത്ഥികളായി പങ്കെടുത്തു.

## Article Content

**വടകര: ** ഏറാമല പഞ്ചായത്ത് പതിനാലാം വാർഡ് വനിതാലീഗ് കമ്മിറ്റി ചെറിയപെരുന്നാളിനോട് അനുബന്ധിച്ച് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു . പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ഒട്ടനവധിപേർ മത്സരാർത്ഥികളായി പങ്കെടുത്തു.

സീനിയർ, ജൂനിയർ വിഭാഗത്തിലണ് മത്സരം നടന്നത് . ജൂനിയർ വിഭാഗത്തിൽ റിയഫാത്തിമ എം.എൻ ഒന്നാം സ്ഥാനവും ,മിൻഹഫാത്തിമ രണ്ടാംസ്ഥാനവും , ഫർഹ കുഞ്ഞബ്ദുള്ള പുതിയോട്ടുംകുനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

സീനിയർ വിഭാഗത്തിൽ ഷറിൻ ഷഹല ഒന്നാം സ്ഥാനവും ,ഷാനി വി.കെ രണ്ടാം സ്ഥാനവും, ഷാന നസ്‌റിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ഏറാമലഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജസീല വി.കെ പരിപാടി ഉദ്ഘാടനം ചെയ്തു .

ഉനൈസ കരുവന്റെ വിട അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത്ലീഗ് സെക്രട്ടറി ഷുഹൈബ് കുന്നത്ത് വിജയികൾക്ക് ഉപഹാരം നൽകി . വാർഡ് വനിതാലീഗ് സെക്രട്ടറി ഷരീഫ കുന്നത്ത്,ഭാരവാഹികളായ ആയിഷ കുനിക്ക്താഴെ,സജീറ മീത്തലെ പീടികയിൽ ,സമീറ പി.പി,സെറീന കൊയിലോത്ത് കണ്ടി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110057/eramala-panchayat-14th-ward-womens-league-committee-organized-mehndi-fest-in-conjunction-with-cheriyaperunnal)