---
title: "തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ  ശുചിത്വ പ്രഖ്യാപനത്തിലേക്ക്"
english_title: "Thiruvallur Grama Panchayat Complete To the declaration of hygiene"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/1101/thiruvallur-grama-panchayat-complete-to-the-declaration-of-hygiene"
published_at: "2021-10-04T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ac82e25fd7_sabitha manakkuni .jpg"
keywords: []
---

# തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ  ശുചിത്വ പ്രഖ്യാപനത്തിലേക്ക്

> **Lead Summary:** **തിരുവള്ളൂര്‍: **തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ആവിഷ്‌കരിക്കുന്ന സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനത്തിലേക്കുള്ള പരിപാടികള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി രണ്ടു മാസം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി.

## Article Content

**തിരുവള്ളൂര്‍: **തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ആവിഷ്‌കരിക്കുന്ന സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനത്തിലേക്കുള്ള പരിപാടികള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി രണ്ടു മാസം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി.

ശുചിത്വ പ്രഖ്യാപനവും ഹരിതസേന അംഗങ്ങളെ ആദരിക്കല്‍ ചടങ്ങും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ്. എം. മുനീര്‍ അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാരായ പി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, നിഷില കോരപ്പാണ്ടി, ഷഹനാസ്.കെ.വി.പഞ്ചായത്ത് അംഗങ്ങളായ ഡി. പ്രജീഷ്, ഗോപി നാരായണന്‍, പി. പി. രാജന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളായ ചാലില്‍ രാമകൃഷ്ണന്‍ കണ്ണോത്ത് സൂപ്പി ഹാജി, ടി. കെ. രാമചന്ദ്രന്‍, പി. പി. പത്മനാഭന്‍, കെ. ടി. വിജയന്‍ പഞ്ചായത്ത് സെക്രട്ടറി സിന്ധു. പി. ജി,സി. ഡി. എസ്. പ്രസീന, ഹരിതസേന സെക്രട്ടറി സിന്ധു, വി ഇ ഒ വിജിത്ത്, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/1101/thiruvallur-grama-panchayat-complete-to-the-declaration-of-hygiene)