---
title: "വധ ശ്രമം; വടകരയിൽ കെഎംസിസി മണ്ഡലം സെക്രട്ടറിക്ക് നേരെ വധ ശ്രമം "
english_title: "attempted murder; Assassination attempt on KMCC constituency secretary in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110129/attempted-murder-assassination-attempt-on-kmcc-constituency-secretary-in-vadakara"
published_at: "2023-04-21T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442112e0eda5_nasarudheenvadakara.jpg"
keywords: []
---

# വധ ശ്രമം; വടകരയിൽ കെഎംസിസി മണ്ഡലം സെക്രട്ടറിക്ക് നേരെ വധ ശ്രമം 

> **Lead Summary:** **വടകര : **അജ്‌മാൻ കെഎംസിസി വടകര മണ്ഡലം ജോയിന്റ് സെക്രട്ടറിയും പൊതു പ്രവർത്തകനുമായ അഞ്ചുകണ്ടത്തിൽ നസറുദ്ധീൻ വടകരക്ക് നേരെ ഉണ്ടായ വധ ശ്രമത്തിൽ പ്രതിഷേധം ശക്തമാവുന്നു .

## Article Content

**വടകര : **അജ്‌മാൻ കെഎംസിസി വടകര മണ്ഡലം ജോയിന്റ് സെക്രട്ടറിയും പൊതു പ്രവർത്തകനുമായ അഞ്ചുകണ്ടത്തിൽ നസറുദ്ധീൻ വടകരക്ക് നേരെ ഉണ്ടായ വധ ശ്രമത്തിൽ പ്രതിഷേധം ശക്തമാവുന്നു .

ചൊവ്വാഴ്‌ച വടകര ആവിക്കൽ പ്രദേശത്തുള്ള തന്റെ പിതൃ സഹോദരന്റെ വീട്ടിൽ നിന്നും നോമ്പ് തുറന്ന് തിരികെ വരുന്ന വഴി ഇരുട്ടിന്റെ മറവിൽ കണ്ടാലറിയാവുന്ന രണ്ടംഗ സംഘം മാരക ആയുധങ്ങൾ കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത് .

കണ്ണിന് സാരമായി പരിക്കേറ്റ നസറുദ്ധീൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ് . പ്രതിക്കെതിരെ അക്രമം നടത്തിയ സമാന കേസുകൾ വേറെയും നിലവിൽ ഉണ്ട് .

കഴിഞ്ഞ മാസവും പ്രതി ആക്രമിക്കുകയും വധ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു . അതുമായി ബന്ധപ്പെട്ട്  നസറുദ്ധീൻ നൽകിയ പരാതിയിൽ പൊലീസ് കൃത്യമായ നടപടി എടുക്കാത്തത് ദൗർഭാഗ്യകരം ആണെന്ന് കെഎംസിസി വടകര മണ്ഡലം ജനറൽ സെക്രട്ടറി ഷംനാസ് കണ്ണൂക്കര അഭിപ്രായപ്പെട്ടു .

കെഎംസിസി നേതാവിനെതിരെ നടന്ന വധ ശ്രമത്തിൽ കുറ്റക്കാരനെതിരെ ശക്തമായ നടപടി എടുക്കാൻ കെഎംസിസി വടകര മണ്ഡലം പ്രസിഡന്റ് ശംഷാദ് നാലു പുരയിൽ ആവശ്യപ്പെട്ടു .

ജാബിർ കാർത്തികപ്പള്ളി , ആബിദ് അഴിയൂർ , ഫിർദൗസ് ഒഞ്ചിയം , അന്‍ഫീര്‍ കരിക്കാട്ട് , ഷബീർ അഴിയൂർ , ഫൈസൽ ജി കെ ഓർക്കാട്ടേരി , മുബഷിർ ഒഞ്ചിയം , സത്താർ നെല്ലാച്ചേരി തുടങ്ങിയ മണ്ഡലം നേതാക്കൾ പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110129/attempted-murder-assassination-attempt-on-kmcc-constituency-secretary-in-vadakara)