---
title: "വടകരയില്‍  ഫ്രീ ഡയബെറ്റ്‌സ്  പദ്ധതിക്ക് തുടക്കമായി"
english_title: " Free Diabetes Project launched in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11013/free-diabetes-project-launched-in-vadakara"
published_at: "2021-11-16T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61934a3e56f23_k k rama .jpg"
keywords: []
---

# വടകരയില്‍  ഫ്രീ ഡയബെറ്റ്‌സ്  പദ്ധതിക്ക് തുടക്കമായി

> **Lead Summary:** വടകര: മുനിസിപ്പാലിറ്റിയില്‍ കോംപ്ലിക്കേഷന്‍ ഫ്രീ ഡയബെറ്റ്‌സ് പദ്ധതിക്ക് തുടക്കമായി. എയ്ഞ്ചല്‍സ് കൂട്ടായ്മയുടെ സഹകരണത്തോടെ ഡയമണ്ട് ഹെല്‍ത്ത് കെയറും ബെസ്റ്റ് എയ്ഡ് ഡയബെറ്റ്‌സ് കെയറും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലനംലഭിച്ച വൊളന്റിയര്‍മാരിലൂടെ റെസിഡന്‍സ് അസോസിയേഷന്‍, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയ മേഖലകളിലെ ബോധവത്കരണമാണ് ആദ്യഘട്ടത്തില്‍ നടക്കുക.

## Article Content

വടകര: മുനിസിപ്പാലിറ്റിയില്‍ കോംപ്ലിക്കേഷന്‍ ഫ്രീ ഡയബെറ്റ്‌സ് പദ്ധതിക്ക് തുടക്കമായി. എയ്ഞ്ചല്‍സ് കൂട്ടായ്മയുടെ സഹകരണത്തോടെ ഡയമണ്ട് ഹെല്‍ത്ത് കെയറും ബെസ്റ്റ് എയ്ഡ് ഡയബെറ്റ്‌സ് കെയറും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലനംലഭിച്ച വൊളന്റിയര്‍മാരിലൂടെ റെസിഡന്‍സ് അസോസിയേഷന്‍, അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങിയ മേഖലകളിലെ ബോധവത്കരണമാണ് ആദ്യഘട്ടത്തില്‍ നടക്കുക.

പ്രമേഹമുള്ളവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും പ്രമേഹം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഈ കാമ്പയിനിലൂടെ പരിശീലിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം ലോക പ്രമേഹദിനത്തില്‍ കെ.കെ. രമ എം.എല്‍.എ. നിര്‍വഹിച്ചു. എയ്ഞ്ചല്‍സിന്റെയും കേരള എമര്‍ജന്‍സി ടീമിന്റെയും വൊളന്റിയര്‍മാര്‍ നഗരത്തില്‍ ബ്ലൂ ബൈക്ക് റാലി നടത്തി. വടകര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രേഷ്മ ഫളാഗ് ഓഫ് ചെയ്തു.

സാന്‍ഡ് ബാങ്ക്‌സില്‍ നടന്ന കാമ്പയിനില്‍ എയ്ഞ്ചല്‍സ് സംസ്ഥാനഡയറക്ടര്‍ ഡോ. കെ.എം. അബ്ദുള്ള അധ്യക്ഷനായി. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ. സതീശന്‍, ഡോ. മുഹമ്മദ് അഫ്രോസ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി. ശ്രീജേഷ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി. വിജിത്ത് കുമാര്‍, കോസ്റ്റല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റഫീബ്, ഡയമണ്ട് ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ കെ.കെ. മുനീര്‍, എയ്ഞ്ചല്‍സ് ജില്ലാ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി.പി. രാജന്‍, എയ്ഞ്ചല്‍സ് ഡയറക്ടര്‍ കെ. ചന്ദ്രന്‍, പി.പി. സത്യനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11013/free-diabetes-project-launched-in-vadakara)