---
title: "ഇന്ധന  നികുതി ; ഓര്‍ക്കാട്ടേരിയില്‍  ബിജെപി സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു"
english_title: " Fuel tax; The BJP organized an evening dharna at Orkatteri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11021/fuel-tax-the-bjp-organized-an-evening-dharna-at-orkatteri"
published_at: "2021-11-16T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61934ec9d2f93_bjp orkkateri .jpg"
keywords: []
---

# ഇന്ധന  നികുതി ; ഓര്‍ക്കാട്ടേരിയില്‍  ബിജെപി സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചു ബിജെപി ഏറാമല പഞ്ചായത്ത് കമ്മിറ്റി ഓര്‍ക്കാട്ടേരിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിണ്ടന്റ് അഭിജിത്ത് കെ.പി അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ഓര്‍ക്കാട്ടേരി: ** സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചു ബിജെപി ഏറാമല പഞ്ചായത്ത് കമ്മിറ്റി ഓര്‍ക്കാട്ടേരിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിണ്ടന്റ് അഭിജിത്ത് കെ.പി അദ്ധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ കമ്മിറ്റി അംഗം അരീക്കല്‍ രാജന്‍ ,വടകര മണ്ഡലം ജന.സെക്രട്ടറി വിനീഷ് വി.ടി,കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സദാനന്ദന്‍ ആയാടത്തില്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി.ഗോപാല കുറുപ്പ്, മന്മഥന്‍ ,സജീവന്‍ പി.കെ,എം.സി.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11021/fuel-tax-the-bjp-organized-an-evening-dharna-at-orkatteri)