---
title: "വെല്ലുവിളി നേരിടുന്നത് ഇസ്ലാമല്ല :  ടി. ആരിഫലി"
english_title: " T. Arifali says : Islam is not the challenge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11027/t-arifali-says-islam-is-not-the-challenge"
published_at: "2021-11-16T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61935437a0f68_t aarifali.jpg"
keywords: []
---

# വെല്ലുവിളി നേരിടുന്നത് ഇസ്ലാമല്ല :  ടി. ആരിഫലി

> **Lead Summary:** വടകര : ലോകത്ത് ഇസ്ലാമല്ല വെല്ലുവിളി നേരിടുന്നത് മറിച്ച് മുതലാളിത്ത സാമ്രാജ്യത്വവും മറ്റ് പ്രത്യയ ശാസ്ത്രങ്ങളുമാണെന്ന് ജമാഅതെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ടി. ആരിഫലി അഭിപ്രായപ്പെട്ടു. ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍ എന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ടൗണ്‍ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലാളിത്തത്തിന്റെ നിലനില്‍പ് ജനം അതിന്റെ ചൂഷണം തിരിച്ചറിയുകയും ബദല്‍ കണ്ടെത്തുകയും ചെയ്യുന്നത് വരെയാണ് .

## Article Content

വടകര : ലോകത്ത് ഇസ്ലാമല്ല വെല്ലുവിളി നേരിടുന്നത് മറിച്ച് മുതലാളിത്ത സാമ്രാജ്യത്വവും മറ്റ് പ്രത്യയ ശാസ്ത്രങ്ങളുമാണെന്ന് ജമാഅതെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ടി. ആരിഫലി അഭിപ്രായപ്പെട്ടു. ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍ എന്ന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ടൗണ്‍ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതലാളിത്തത്തിന്റെ നിലനില്‍പ് ജനം അതിന്റെ ചൂഷണം തിരിച്ചറിയുകയും ബദല്‍ കണ്ടെത്തുകയും ചെയ്യുന്നത് വരെയാണ് .

മുതലാളിത്തത്തിന്റെ അനുബന്ധ പ്രത്യയ ശാസ്ത്രമാണ് ലിബറലിസം. മനുഷ്യര്‍ സര്‍വതന്ത്ര സ്വതന്ത്രരാണെന്ന് അത് പ്രഖ്യാപിക്കുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിനൊപ്പം അവനെ നിയന്ത്രിക്കുന്ന ഒരു മൂല്യവ്യവസ്ഥ ആവശ്യമാണെന്ന തിരിച്ചറിവിലേക്ക് മനുഷ്യര്‍ എത്തുന്നതോടെ അത് തകരും. ഒരു കാലത്ത് മുതലാളിത്തത്തിന്റെ എതിര്‍പക്ഷത്ത് കമ്യൂണിസമായിരുന്നു. എന്നാല്‍ ഇന്ന് ലോകത്ത് അത് നിലനില്‍ക്കുന്നില്ല. കമ്യൂണിസത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ പോലും ആ പ്രത്യയ ശാസ്ത്രത്തെ കുറിച്ച് സംസാരിക്കുന്നില്ല. അത് കഴിഞ നൂറ്റാണ്ടില്‍ മനുഷ്യന് ഒരു നന്‍മയും നല്‍കിയില്ല എന്ന് മാത്രമല്ല കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്തു. ഇന്ത്യന്‍ ഫാഷിസവും ഭയപ്പടുന്ന് ഇസ്ലാമിന്റെ നന്‍മയിലധിഷ്ഠിതമായ ആശയത്തെയാണ്. അത് ജനം തിരിച്ചറിഞ്ഞാല്‍ വംശീയതയിലധിഷ്ഠിതമായ അവരുടെ പ്രത്യയ ശാസ്ത്രം തകര്‍ന്നടിയും.

ഇന്ത്യന്‍ ഫാഷിസം നിലനില്‍ക്കുന്നത് മുസ്ലിം വെറുപ്പിന്റെയും ഇസ്ലാമോഫോബിയയുടെയും അടിത്തറകളിലാണ്. രാജ്യത്തിന്റെ എല്ലാ പരാജയങ്ങളെയും മറച്ചുവെക്കുന്നത് ഇതിന്റെ മറപറ്റിയാണ്. 'സാമ്രാജ്യത്വ ലോകത്തിന് മുന്നില്‍ വെല്ലുവിളിയായി എഴുനേറ്റ് നില്‍ക്കുന്നത് ഇസ്ലാം മാത്രമാണ്. അതുകൊണ്ട് അതിനെ തകര്‍ക്കാന്‍ അതിനകത്തു നിന്ന് തന്നെ പല ശക്തികളെയും വളര്‍ത്തിയെടുക്കുകയാണ്. അതിനെതിരെ തീവ്രവാദത്തിന്റെയും ഭീകരതയുടെയും മുദ്ര ചാര്‍ത്തുകയാണ്. ഈ സാഹചര്യത്തിലാണ് ജമാഅതെ ഇസ്ലാമി ഇസ്ലാമിന്റെ നിലപാടുതറയില്‍ നിന്നുകൊണ്ട് എഴുനേറ്റ് നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് ആശയ സംവാദത്തിന്റെ വാതിലുകള്‍ തുറന്നിടാന്‍ ജമാഅതെ ഇസ്ലാമി സധൈര്യം മുന്നോട്ട് വരുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11027/t-arifali-says-islam-is-not-the-challenge)