---
title: "മാഹിയിൽ ബാറിൽ നിർത്തിയിട്ട ബുള്ളറ്റ് കവർന്ന പ്രതി വടകരയിൽ പിടിയിൽ"
english_title: "Accused of stealing a bike parked at a bar in Mahi arrested in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110281/accused-of-stealing-a-bike-parked-at-a-bar-in-mahi-arrested-in-vadakara"
published_at: "2023-04-21T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442c4225260f_arrest.jpg"
keywords: []
---

# മാഹിയിൽ ബാറിൽ നിർത്തിയിട്ട ബുള്ളറ്റ് കവർന്ന പ്രതി വടകരയിൽ പിടിയിൽ

> **Lead Summary:** ** വടകര:** മാഹിയിൽ ബാർ കോംപൗണ്ടിൽ നിർത്തിയിട്ട ബുള്ളറ്റ് കവർന്ന പ്രതി വടകരയിൽ പിടിയിൽ. ഇരിട്ടി ആറളം കളരിക്കാട് ലക്ഷംവീട് കോളനിയിലെ കൊട്ടാരത്തിൽ ബഷീർ മര്യാടൻ്റെ മകൻ ഷാനിഫ് മരിയാട നെയാണ് വടകര മയ്യന്നൂർ വികെ കോട്ടേഴ്സിൽ വെച്ച് മാഹി പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

** വടകര:** മാഹിയിൽ ബാർ കോംപൗണ്ടിൽ നിർത്തിയിട്ട ബുള്ളറ്റ് കവർന്ന പ്രതി വടകരയിൽ പിടിയിൽ. ഇരിട്ടി ആറളം കളരിക്കാട് ലക്ഷംവീട് കോളനിയിലെ കൊട്ടാരത്തിൽ ബഷീർ മര്യാടൻ്റെ മകൻ ഷാനിഫ് മരിയാട നെയാണ് വടകര മയ്യന്നൂർ വികെ കോട്ടേഴ്സിൽ വെച്ച് മാഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 16ന് മാഹി ഫോറിൻ ലിക്കർ പാലസിന്റെ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന KL 18 AC 2581 ബുള്ളറ്റ് മോട്ടർസൈക്കിൾ മോഷ്ടിക്കപ്പെട്ട കേസിലാണ് ഇയാൾ പിടിയിലായത്.

മാഹി എസ്പി രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശപ്രകാരം മാഹി സർക്കിൾ ഇൻസ്പെക്ടർ ശേഖറിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങളായ മാഹി എസ് ഐ റീന മേരി ഡേവിഡ് ,എ എസ് ഐ മാരായ കിഷോർ കുമാർ, പി വി പ്രസാദ്, എം സരോഷ്, കോൺസ്റ്റബിൾ ശ്രീജേഷ് ,സൈബർ അംഗങ്ങളായ കോൺസ്റ്റബിൾ സുജേഷ് പൊലീസ് കോൺസ്റ്റബിൾ വിജയകുമാർ എന്നിവർ നടത്തിയ അന്വേഷണത്തെ തുടർന്നാണ് വടകര മയ്യന്നൂരിലുള്ള വികെ കോട്ടേഴ്സിൽ വെച്ച് കളവുപോയ ബുള്ളറ്റോടുകൂടി ഇയാളെ കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണിയാൾ. മാഹി കോടതി 15 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110281/accused-of-stealing-a-bike-parked-at-a-bar-in-mahi-arrested-in-vadakara)