---
title: "ജനാതാദൾ എസ് ജില്ലാ സെക്രട്ടറി പി.നാണു അന്തരിച്ചു "
english_title: "Janata Dal S District Secretary P. Nanu passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110294/janata-dal-s-district-secretary-p-nanu-passed-away"
published_at: "2023-04-22T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644345f1d255c_nanu.jpg"
keywords: []
---

# ജനാതാദൾ എസ് ജില്ലാ സെക്രട്ടറി പി.നാണു അന്തരിച്ചു 

> **Lead Summary:** **ചോമ്പാല : ** അഴിയൂരിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറ സാന്നിദ്ധ്യവും പ്രമുഖ സോഷ്യലിസ്റ്റും അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ജനാതാദൾ എസ് ജില്ലാ സെക്രട്ടറിയുമായ കല്ലാമല നയനത്തില്‍ പി.നാണു അന്തരിച്ചു.

## Article Content

**ചോമ്പാല : ** അഴിയൂരിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറ സാന്നിദ്ധ്യവും പ്രമുഖ സോഷ്യലിസ്റ്റും അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ജനാതാദൾ എസ് ജില്ലാ സെക്രട്ടറിയുമായ കല്ലാമല നയനത്തില്‍ പി.നാണു അന്തരിച്ചു.

തട്ടോളിക്കര യുപി സ്‌കൂള്‍ റിട്ട.അധ്യാപകനാണ്. എല്‍ഡിഎഫ് പഞ്ചാത്ത് കമ്മിറ്റി ചെയര്‍മാന്‍, കെ എസ്‌ ടി സി സംസ്ഥാന സെക്രട്ടറി, ചോമ്പാല സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മുക്കാളി അയ്യപ്പക്ഷേത്രം പ്രസിഡന്റ്, നന്മ പഞ്ചായത്ത് രക്ഷാധികാരി, ചോമ്പാല ഗോപീ ആര്‍ട്‌സ് പ്രസിഡന്റ്, ചോമ്പാല മഹാത്മ പ്രസിഡന്റ്,ദേശിയപാത കർമ്മസമിതി താലൂക്ക് ചെയർമാൻ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

ചോമ്പാലിലും പരിസര പ്രദേശങ്ങളിലും സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു.അടിയന്തരാവസ്ഥ പോരാളിയായിരുന്നു.

മുൻ കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ , കെ.കെ.രമ എം എൽ എ . മുൻ മന്ത്രി സി.കെ.നാണു, ,അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, സാമൂഹിക, സാംസ്ക്കാരിക ,രാഷ്ട്രീയ രംഗത്തെ പ്രമുഖരായ പി ബാബുരാജ് . പ്രദീപ് ചോമ്പാല, പി ശ്രീധരൻ എ ടി ശ്രീധരൻ മുബാസ് കല്ലേരി അടക്കം സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ അന്തിമോപചാരം അർപ്പിക്കാൻ അദ്ദേഹത്തിന്റെ ചോമ്പാലയിലെ വസതിയിൽ എത്തിയിരുന്നു.

ഭാര്യ: യമുന (മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ). മക്കള്‍: നിജിന്‍ലാല്‍ (മലബാര്‍ സിമന്റ് പാലക്കാട്), നിജിന (അഴിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്). മരുമക്കള്‍: വര്‍ഷ (പോളി വടകര), അനീഷ് കുമാര്‍ ( എടച്ചേരി നോര്‍ത്ത്).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110294/janata-dal-s-district-secretary-p-nanu-passed-away)