---
title: "പെരുന്നാൾ ദിനത്തിലും കുടിവെള്ള വിതരണവുമായി യൂത്ത് ലീഗ്"
english_title: "Youth league with distribution of drinking water on festival day as well"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110429/youth-league-with-distribution-of-drinking-water-on-festival-day-as-well"
published_at: "2023-04-22T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443f0d4c22d3_vadakara.jpg"
keywords: []
---

# പെരുന്നാൾ ദിനത്തിലും കുടിവെള്ള വിതരണവുമായി യൂത്ത് ലീഗ്

> **Lead Summary:** ** വടകര :** മുസ്ലിം യൂത്ത് ലീഗ് വടകര മുനിസിപ്പൽ കമ്മിറ്റി ഖത്തർ കെ എം സി സി വടകര മുനിസിപ്പൽ കമ്മിറ്റിയുടെ സഹായത്താൽ നൽകിവരുന്ന ജീവജലം 2023 കുടിവെള്ള വിതരണം പെരുന്നാൾ ദിനത്തിലും വിതരണം ചെയ്തു.

## Article Content

** വടകര :** മുസ്ലിം യൂത്ത് ലീഗ് വടകര മുനിസിപ്പൽ കമ്മിറ്റി ഖത്തർ കെ എം സി സി വടകര മുനിസിപ്പൽ കമ്മിറ്റിയുടെ സഹായത്താൽ നൽകിവരുന്ന ജീവജലം 2023 കുടിവെള്ള വിതരണം പെരുന്നാൾ ദിനത്തിലും വിതരണം ചെയ്തു.

വടകര നഗരസഭയിലെ തീരദേശ മേഖലയായ കരിയാടി മുതൽ അഴിത്തല വരെയും വടകര താഴെയങ്ങാടിയിലെ മറ്റു വാർഡുകളിലെയും ജനങ്ങളുടെ ഏക ആശ്രയം വടകര നഗരസഭയുടെ കുടിവെള്ളമാണ്.

ഈയിടെയായി പ്രസ്തുത കുടിവെള്ള വിതരണം ഏറെ അവതാളത്തിലാണ് ഇടയ്ക്കിടെ ലഭിക്കുന്ന വെള്ളം കലങ്ങിയതോ ഉപ്പ് രസമുള്ളതോ ആയതിനാൽ പാചകത്തിനോ കുടിക്കാനോ ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ്. തീരദേശത്തെ ജനങ്ങൾ വലിയ ദുരിതത്തിലാണ് .ഈ സാഹചര്യത്തിലാണ് മുസ്ലീം യൂത്ത് ലീഗ് കുടിവെള്ള വിതരണം ആരംഭിച്ചത്.

വടകര നഗരസഭയും, വാട്ടർ അതോറിറ്റിയും, ജനപ്രതിനിധികളും എത്രയും പെട്ടെന്ന് ഉചിതമായ പരിഹാരം കാണണമെന്ന് മുസ്ലിം യൂത്ത് ലീഗ് നിരന്തരം ആവശ്യപ്പെട്ടിരുന്നു കുരിയാടി , ആവിക്കൽ , മുകച്ചേരി , പാണ്ടികശാല വളപ്പ് , വലിയ വളപ്പ് , ആട് മുക്ക് , കൊയിലാണ്ടി വളപ്പ് , പുറങ്കര ,അഴിത്തല , പാക്കയിൽ , നടോൽ ,വക്കീൽ പാലം , കോട്ടക്കടവ് , തുരുത്തിയിൽ ,കക്കട്ടിയിൽ ,കറുകയിൽ , മുക്കോല ഭാഗം എന്നി വാർഡു കളിലാണ് കുടിവെളള വിതരണം നടത്തുന്നത് ഒരു ദിവസം ആറ് ട്രിപ്പുകളിലായി 15,000 ലിറ്റർ വെള്ളം വിതരണം ചെയ്തുവരുന്നു .

ഇതിനകം 37 ദിവസം 222 ട്രിപ്പുകളിലായി 555,000 ലിറ്റർ വെള്ളം വിതരണം ചെയ്തു പെരുന്നാൾ ദിവസത്തിൽ വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു വിന്റെ പാക്കയിൽ വാർഡ് ഉൾപ്പെടെ വിവിധ വാർഡുകളിൽ കുടിവെള്ള വിതരണം നടത്തി യൂനുസ് ആവിക്കൽ , യൂനുസ് മാസ്റ്റർ , നസീർ കൊയിലാണ്ടി വളപ്പ്, ഷംസു എന്നിവർ കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110429/youth-league-with-distribution-of-drinking-water-on-festival-day-as-well)