---
title: "പി നാണു മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു"
english_title: "P Nanu condoled the demise of the master"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110431/p-nanu-condoled-the-demise-of-the-master"
published_at: "2023-04-22T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443f3873cc79_p_nanu.jpg"
keywords: []
---

# പി നാണു മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു

> **Lead Summary:** **വടകര : **പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയും കലാസാംസ്കാരിക പ്രവർത്തകനും അധ്യാപകനും മുൻ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സഖാവ് പി നാണു മാസ്റ്ററുടെ വിയോഗത്തിൽ ജനതാദൾ എസ് കോഴിക്കോട് ജില്ലാകമ്മിറ്റി അനുശോചിച്ചു.

## Article Content

**വടകര : **പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയും കലാസാംസ്കാരിക പ്രവർത്തകനും അധ്യാപകനും മുൻ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സഖാവ് പി നാണു മാസ്റ്ററുടെ വിയോഗത്തിൽ ജനതാദൾ എസ് കോഴിക്കോട് ജില്ലാകമ്മിറ്റി അനുശോചിച്ചു.

അരനൂറ്റാണ്ടിലേറെക്കാലം അഴിയൂർ ഗ്രാമപഞ്ചായത്തിലെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായിരുന്ന വ്യക്തിത്വവും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻറെ വളർച്ചയിലും സമരമുഖങ്ങളിലും മുന്നിൽ നിന്ന് പോരാടിയ വ്യക്തിത്വം ആയിരുന്ന നാണു മാസ്റ്ററിന്റെത് .

അദ്ദേഹത്തിൻറെ വിയോഗം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണെന്ന് അനുശോചനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ കെ അബ്ദുല്ല അഭിപ്രായപ്പെട്ടു. വിദ്യാർത്ഥിയായിരിക്കുന്ന സമയത്ത് ഐ എസ് ഒ എന്ന സോഷ്യലിസ്റ്റ് വിദ്യാർത്ഥി സംഘടനയിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന നാണു മാസ്റ്റർ ഒട്ടനവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്  .

ജനതാദൾ എസ്സിന്റെ ജില്ലാ ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജോർജ് ഫെർണാണ്ടസിന്റെ ആഹ്വാനപ്രകാരം സമരരംഗത്തേക്ക് ഇറങ്ങുകയും ക്രൂരമായ മർദ്ദനത്തിന് വിധേയമാവുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻറെത് .

രാഷ്ട്രീയ മേഖലയിൽ തീക്ഷ്ണമായ പരീക്ഷണങ്ങളിലൂടെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് അഴിയൂർ മേഖലയിലും വടകര മണ്ഡലത്തിലും വേരുറപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുള്ള വ്യക്തിത്വമാണ് നാണു മാസ്റ്ററിന്റെതെന്ന് അനുശോചനത്തിൽ സംസാരിച്ചവർ ഓർമ്മകൾ പങ്കുവെച്ചു കൊണ്ട് അഭിപ്രായപ്പെട്ടു.

ജനതാദൾ എസ് വടകര മണ്ഡലം പ്രസിഡണ്ട് കെ പ്രകാശൻ അനുശോചനത്തിൽ അധ്യക്ഷത വഹിച്ചു , കെ ലോഹ്യ, റഷീദ് മുയിപ്പോത്ത്, ടി.എൻ. കെ ശശീന്ദ്രൻ ,എൻ കെ സജിത്ത്,ശ്രീനിവാസൻ ,അഡ്വക്കേറ്റ് ലതിക ശ്രീനിവാസ്,ടി ,എസ് വി ഹരിദേവ് ,ജനാർദ്ദനൻ കുന്നോത്ത്, ദേവരാജൻ എൻ പി ,ദിപിൻ ദാസ് എന്നിവർ സംസാരിച്ചു പ്രമോദ് അഴിയൂർ യോഗത്തിൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110431/p-nanu-condoled-the-demise-of-the-master)