---
title: "വീട്ടിൽ കയറി തല്ലും; കല്ല്യാണം മുടക്കികൾക്കെതിരെ പതിച്ച പോസ്റ്റർ വൈറൽ"
english_title: "A poster against wedding cancelers in Panur has gone viral"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110454/a-poster-against-wedding-cancelers-in-panur-has-gone-viral"
published_at: "2023-04-22T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64441cf56e749_viral_panoor.jpg"
keywords: []
---

# വീട്ടിൽ കയറി തല്ലും; കല്ല്യാണം മുടക്കികൾക്കെതിരെ പതിച്ച പോസ്റ്റർ വൈറൽ

> **Lead Summary:** **വടകര :** കല്യാണമുടക്കികളുടെ ശ്രദ്ധക്ക്, ജാതി മത രാഷ്ട്രീയ ഭേദമന്യേ വീട്ടിൽ കയറി തല്ലും . പാനൂരിൽ പതിച്ച പോസ്റ്റർ വൈറൽ . സീതി പള്ളി യുവ കൂട്ടായ്മയുടെതെന്ന പേരിലാണ് രസകരവും ചിന്തനീയവുമായ ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

## Article Content

**വടകര :** കല്യാണമുടക്കികളുടെ ശ്രദ്ധക്ക്, ജാതി മത രാഷ്ട്രീയ ഭേദമന്യേ വീട്ടിൽ കയറി തല്ലും . പാനൂരിൽ പതിച്ച പോസ്റ്റർ വൈറൽ . സീതി പള്ളി യുവ കൂട്ടായ്മയുടെതെന്ന പേരിലാണ് രസകരവും ചിന്തനീയവുമായ ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

കല്യാണപ്രായം തികഞ്ഞിട്ടും പെണ്ണു കിട്ടാതെ ഒടുവിൽ കഷ്ടപ്പെട്ട് ഒരു പെണ്ണ് സെറ്റ് ആയി വരുമ്പോൾ അത് മുടക്കാൻ ശ്രമിക്കുന്നവർക്ക് താക്കീത് ആയിട്ടാണ് പോസ്റ്റർ.

പോസ്റ്ററിലെ വാക്കുകൾ ഇങ്ങനെയാണ്... നാട്ടിലുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്ന പകൽമാന്യന്മാരുടെ ശ്രദ്ധയ്ക്ക്… നിങ്ങൾ ഈ പ്രവൃത്തി തുടർന്ന് പോവാൻ ആണ് ഭാവമെങ്കിൽ പ്രായം, ജാതി, മതം, രാഷ്ട്രീയം, ബന്ധം എന്നിവ നോക്കാതെ വീട്ടിൽ കയറി അതിനുള്ള മറുപടി തരുന്നതാണ്.

ആളെ മനസ്സിലായിട്ടുണ്ട്. ഇനിയും ഈ പ്രവൃത്തി തുടരാനാണ് ഉദ്ദേശ്യമെങ്കിൽ ഒറിജിനൽ ഫോട്ടോ പതിപ്പിക്കുന്നതാണ്. ഇതൊരു ഭീഷണിയായിത്തന്നെ വച്ചോ’ എന്നാണ് ഈ പോസ്റ്ററിൽ ഉള്ളത്. പോസ്റ്ററിപ്പോൾ വൈറലായിരിക്കുകയാണ്.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110454/a-poster-against-wedding-cancelers-in-panur-has-gone-viral)