---
title: "എഐ ക്യാമറ പദ്ധതി; ആരോപണങ്ങൾ വ്യാജമെന്ന് ഊരാളുങ്കൽ സൊസൈറ്റി"
english_title: "AI camera project; Uralungal Society says the allegations are false"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110721/ai-camera-project-uralungal-society-says-the-allegations-are-false"
published_at: "2023-04-24T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64466c9d9bd66_ulccc.jpg"
keywords: []
---

# എഐ ക്യാമറ പദ്ധതി; ആരോപണങ്ങൾ വ്യാജമെന്ന് ഊരാളുങ്കൽ സൊസൈറ്റി

> **Lead Summary:** **വടകര:** എ ഐ ക്യാമറകൾ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ പരാമർശിക്കപ്പെട്ട എസ്ആർഐറ്റി കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നു ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി.

## Article Content

**വടകര:** എ ഐ ക്യാമറകൾ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ പരാമർശിക്കപ്പെട്ട എസ്ആർഐറ്റി കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നു ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി.

എഐ ക്യാമറ പദ്ധതിയുമായി ഊരാളുങ്കലിന് ഒരു ബന്ധവും ഇല്ല. സമൂഹമാധ്യമങ്ങളിൽ ചിലർ ഉയർത്തുന്ന ആരോപണങ്ങളിൽ പറയുന്ന പേരുകാരാരും ഊരാളുങ്കലിന്റെ ഡയറക്ടർമാരും അല്ല.

ബംഗളൂർ ആസ്ഥാനമായ എസ്ആർഐറ്റി (SRIT India Pvt Ltd.). അവർ ഒരു ആശുപത്രി സോഫ്റ്റ്‌വെയർ വികസനപദ്ധതി 2016-ൽ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കി.

ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേർന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു. അതിൻ്റെ പേരാണ് ULCCS SRIT. രണ്ടു സ്ഥാപനത്തിലെയും ഡിറക്റ്റർമാർ അതിൽ അംഗങ്ങൾ ആയിരുന്നു. ULCCS SRIT യുടെ ദൗത്യം 2018-ൽ അവസാനിക്കുകയും തുടർന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. ULCCS SRIT ഇപ്പോൾ നിലവിലില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110721/ai-camera-project-uralungal-society-says-the-allegations-are-false)