---
title: "സഹകരണ മേഖലയിൽ പുതിയ സമഗ്ര നിയമം ഉടൻ -മന്ത്രി വി എൻ വാസവൻ"
english_title: "New comprehensive law in cooperation sector soon - Minister VN Vasavan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110762/new-comprehensive-law-in-cooperation-sector-soon-minister-vn-vasavan"
published_at: "2023-04-24T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446996972858_edacherisahakaranabank.jpg"
keywords: []
---

# സഹകരണ മേഖലയിൽ പുതിയ സമഗ്ര നിയമം ഉടൻ -മന്ത്രി വി എൻ വാസവൻ

> **Lead Summary:** **എടച്ചേരി: **ആധുനിക ബാങ്കിംഗ് സാധ്യമാക്കാനും സഹകരണ രംഗത്തെ അനാശാസ്യ നടപടികൾ പ്രതിരോധിക്കാനും ജനാധിപത്യവൽക്കരിക്കുന്നതിനുമായി പുതിയ സമഗ്ര സഹകരണ നിയമം ഉടൻ കൊണ്ടുവരുമെന്ന് വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

## Article Content

**എടച്ചേരി: **ആധുനിക ബാങ്കിംഗ് സാധ്യമാക്കാനും സഹകരണ രംഗത്തെ അനാശാസ്യ നടപടികൾ പ്രതിരോധിക്കാനും ജനാധിപത്യവൽക്കരിക്കുന്നതിനുമായി പുതിയ സമഗ്ര സഹകരണ നിയമം ഉടൻ കൊണ്ടുവരുമെന്ന് വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

സർവ്വീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികാഘോഷവും മൊബൈൽ ബാങ്കിംഗ് ആപ്പ് ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഇ കെ വിജയൻ എം എൽ എ അധ്യക്ഷനായിരുന്നു. ബാങ്ക് സെക്രട്ടറി നിധിഷ് ഒ പി റിപ്പോർട്ട് അവതരിപ്പിച്ചു.

ജി 20 ഉച്ചകോടിയിൽ ഇന്ത്യയെ പ്രതി നിധീകരിച്ച എടച്ചേരി സ്വദേശി അമൽ മനോജിനുള്ള ഉപഹാര സമർപ്പണം ചടങ്ങിൽ സഹകരണ മന്ത്രി നിർവ്വഹിച്ചു.

വാർഷികാഘോഷലോഗോ രൂപകല്പന ചെയ്ത അനുരാഗ് എടച്ചേരിക്കുള്ള ഉപഹാരസമർപ്പണം സഹകരണ പരീക്ഷ ബോർഡ് മെമ്പർ അഗസ്റ്റി എ കെ നിർവ്വഹിച്ചു. കോ-ഓപ്പ്ഇൻസെപ്ക്ടർ സുരേഷ്ബാബു മണിയലത്ത് മെമ്പർ റിലീഫ് ഫണ്ട് വിതരണോദ്ഘാടനം നിർവ്വഹിച്ചു.

സുരേഷ് കൂടത്താക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ അരവിന്ദാക്ഷൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി, വി പി കുഞ്ഞികൃഷ്ണൻ , പി പി ചാത്തു, പി കെ സുകുമാരൻ മാസ്റ്റർ, നിഷ എൻ , സി സുരേന്ദ്രൻ മാസ്റ്റർ, പ്രേംദാസ് എം കെ,ഇ കെ സജിത്ത്കുമാർ , യു പി മൂസ മാസ്റ്റർ , ടി വി ഗോപലൻ മാസ്റ്റർ, ടി അനിൽകുമാർ , വി കുഞ്ഞിക്കണ്ണൻ, ഏ മോഹൻദാസ് ,എം ചാത്തു മാസ്റ്റർ, കെ ടി കെ കൃഷ്ണൻ മാസ്റ്റർ . എന്നിവർ സംസാരിച്ചു ബാങ്ക് പ്രസിഡന്റ് പി കെ ബാലൻ മാസ്റ്റർ സ്വാഗതവും ചടങ്ങിൽ ബാങ്ക് അസി: സെക്രട്ടറി രാജീവ് വള്ളിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110762/new-comprehensive-law-in-cooperation-sector-soon-minister-vn-vasavan)