---
title: "വടകരയില്‍ പെണ്‍കുട്ടിയെ ശല്യം  ചെയ്ത  ആളെ പിടികൂടി"
english_title: " Man arrested for harassing girl in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11084/man-arrested-for-harassing-girl-in-vadakara"
published_at: "2021-11-16T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6193849fda91d_child .jpg"
keywords: []
---

# വടകരയില്‍ പെണ്‍കുട്ടിയെ ശല്യം  ചെയ്ത  ആളെ പിടികൂടി

> **Lead Summary:** വടകര: സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുകയും കയറി പിടിക്കാന്‍ ശ്രമിച്ച മധ്യവയസക്കന്‍ പിടിയില്‍. ഇന്ന് 2 മണിയോടെയാണ് സംഭവം.

## Article Content

വടകര: സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുകയും കയറി പിടിക്കാന്‍ ശ്രമിച്ച മധ്യവയസക്കന്‍ പിടിയില്‍. ഇന്ന് 2 മണിയോടെയാണ് സംഭവം.

 വടകര സ്വദേശി ദിനേശന്‍ (55) നെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

കീഴിലില്‍ നിന്നും ബസ്സില്‍ കയറിയ വിദ്യാര്‍ത്ഥിനിയെ സഹയാത്രക്കാരനായ 55 കാരന്‍ ശല്യം ചെയ്യുകയായിരുന്നു. വടകരയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന തിരുവള്ളൂര്‍- വടകര റൂട്ടിലെ സ്വകാര്യ ബസ്സിലാണ് സംഭവം നടന്നത്.

ബസ് വടകര പഴയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ബഹളം വെയ്ക്കുകയായിരുന്നു. ശല്യം ചെയ്ത് ആള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും മറ്റ് യാത്രക്കാരും ബസ് സ്റ്റാന്റിലെ തൊഴിലാളികളും ചേര്‍ന്ന് പിടികൂടി വടകര പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11084/man-arrested-for-harassing-girl-in-vadakara)