---
title: "എൽഐസി എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേളനം"
english_title: "LIC Employees Union Annual Conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110881/lic-employees-union-annual-conference"
published_at: "2023-04-25T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644788ea16a2b_LIC_SAMMELANAM.jpg"
keywords: []
---

# എൽഐസി എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേളനം

> **Lead Summary:** **വടകര:** എൽഐസി എംപ്ലോയീസ് യൂണിയൻ വടകര ബേസ് യൂണിറ്റ് വാർഷിക സമ്മേളനം ഓൾ ഇന്ത്യ ഇൻഷൂറൻസ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് പി.പി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര:** എൽഐസി എംപ്ലോയീസ് യൂണിയൻ വടകര ബേസ് യൂണിറ്റ് വാർഷിക സമ്മേളനം ഓൾ ഇന്ത്യ ഇൻഷൂറൻസ് എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് പി.പി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

വടകര എൽഐസി ഓഫീസ് പരിസരത്ത് നടന്ന സമ്മേളനത്തിൽ എൽഐസി എംപ്ലോയീസ് യുനിയൻ കോഴിക്കോട് ഡിവിഷണൽ ജനറൽ സിക്രട്ടറി ഐ.കെ.ബിജു, എം.ജെ.ശ്രീരാം, ടി.ബിന്ദു, ഭാഗ്യബിന്ദു എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.

പി.ശശിധരൻ അധ്യക്ഷനായി. പി ലത്തീഫ് ,സുരഭീദാസ് , സി.വി.അനിൽകുമാർ രമേശ് നൊച്ചാട് ,പി.കെ.രാഘവൻ ഇ.എം ഗണേശൻ, തുടങ്ങിയവർ സംസാരിച്ചു.

കെ.പി.ഷൈനു സ്വാഗതവും എൻ.ഗിരീഷ് ബാബു നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി.ശശിധരൻ ( പ്രസിഡണ്ട്), കെ.പി. ഷൈനു. (സെക്രട്ടറി ) ഇ.എം. ഗണേശൻ (ജനറൽ കൗൺസിൽ മെമ്പർ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110881/lic-employees-union-annual-conference)