---
title: "ഓർക്കാട്ടേരിയിൽ എസ് പി സി സമ്മർ വെക്കേഷൻ ക്യാമ്പ് തുടങ്ങി "
english_title: "SPC Summer Vacation Camp has started at Orkhateri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110936/spc-summer-vacation-camp-has-started-at-orkhateri"
published_at: "2023-04-25T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447c7161007d_summervacation.jpg"
keywords: []
---

# ഓർക്കാട്ടേരിയിൽ എസ് പി സി സമ്മർ വെക്കേഷൻ ക്യാമ്പ് തുടങ്ങി 

> **Lead Summary:** **ഓർക്കാട്ടേരി: **കെ കെ എം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റിന്റെ നാല് ദിവസം നീണ്ടു നിൽക്കുന്ന സമ്മർ വെക്കേഷൻ ക്യാമ്പ് തുടങ്ങി.

## Article Content

**ഓർക്കാട്ടേരി: **കെ കെ എം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റിന്റെ നാല് ദിവസം നീണ്ടു നിൽക്കുന്ന സമ്മർ വെക്കേഷൻ ക്യാമ്പ് തുടങ്ങി.

ഡി.വൈ.എസ്.പി ആർ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി പി രാജൻ അധ്യക്ഷനായി. ഡിവൈഎസ്പി (നാർക്കോടിക്ക് ) കെ.ഷാജി മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി രതീഷ്, മിനിക, പ്രിൻസിപ്പാൾ എൻ വി സിമ,പ്രധാന അധ്യാപകൻ കെ വാസുദേവൻ, വി എച്ച് സി. ഇ പ്രിൻസിപ്പൽ ജി.ജയഹരി, എസ് ഐ സതീശൻ, ഡി ഐ മാരായ ടി പി രാംദാസ്,ഷൈനി സ്റ്റാഫ് സെക്രട്ടറി ടി.അഖിലേന്ദ്രൻ സംസാരിച്ചു.

ടി സന്തോഷ് സ്വാഗതവും, കെ അനുപമ നന്ദിയും പറഞ്ഞു. വിവിധ ക്ലാസുകൾക്ക് എം.രജിത, വിനോദൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110936/spc-summer-vacation-camp-has-started-at-orkhateri)