---
title: "ഷട്ടർ തകർത്തു; ജലവിതരണം താറുമാറായി "
english_title: "The shutter was broken; Water supply was disrupted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/110946/the-shutter-was-broken-water-supply-was-disrupted"
published_at: "2023-04-25T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447d9acbc8f4_kanal.jpg"
keywords: []
---

# ഷട്ടർ തകർത്തു; ജലവിതരണം താറുമാറായി 

> **Lead Summary:** **വടകര: **കുറ്റ്യാടി ജലസേചന പദ്ധതിയുടെ കീഴിൽ വരുന്ന മീങ്കണ്ടി, കീഴൽ മുക്ക് റോഡിലെ ചെമ്മരത്തൂർ ഡിസ്ട്രിബ്യുട്ടറി കനാലിന്റെ ഷട്ടർ സാമൂഹ്യ വിരുദ്ധർ തകർത്തു.

## Article Content

**വടകര: **കുറ്റ്യാടി ജലസേചന പദ്ധതിയുടെ കീഴിൽ വരുന്ന മീങ്കണ്ടി, കീഴൽ മുക്ക് റോഡിലെ ചെമ്മരത്തൂർ ഡിസ്ട്രിബ്യുട്ടറി കനാലിന്റെ ഷട്ടർ സാമൂഹ്യ വിരുദ്ധർ തകർത്തു.

ഇത് കാരണം കനാലിലെ ജലവിതരണം താറുമാറായി. ചെണ്ടത്തൂർ പാടശേഖരത്തിലേക്ക് എത്തേണ്ട വെള്ളവും എത്തിയില്ല. കൂടാതെ പുതുപ്പണം, തോടന്നൂർ, നടക്കുതാഴെ, മുടപ്പിലാവിൽ, മണിയൂർ ഡിസ്ട്രിബ്യുട്ടറി, പൂവമ്പുഴ സബ് ഡിസ്ട്രിബ്യുട്ടറി, എന്നീ കനലുകളിലേക്കുള്ള ജലവിതരണവും തടസ്സപ്പെട്ടു.

ജലവിതരണം പുനഃസ്ഥാപിക്കാൻ ഉള്ള അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണ്. ഷട്ടർ തകർത്തവർക്കെതിരെ വടകര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/110946/the-shutter-was-broken-water-supply-was-disrupted)