---
title: "ജെ ടി റോഡിൽ മത്സ്യകുളം യാഥാർത്ഥ്യമായില്ല പ്രദേശവാസികൾ ദുരിതത്തിൽ"
english_title: " The fish pond on JT Road did not materialize The locals are in distress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11095/the-fish-pond-on-jt-road-did-not-materialize-the-locals-are-in-distress"
published_at: "2021-11-16T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61938e7b96818_pond .jpg"
keywords: []
---

# ജെ ടി റോഡിൽ മത്സ്യകുളം യാഥാർത്ഥ്യമായില്ല പ്രദേശവാസികൾ ദുരിതത്തിൽ

> **Lead Summary:** വടകര: ജെ.ടി.റോഡിലെ മത്സ്യകുളം ഇനിയും യാഥാര്‍ത്ഥ്യമായില്ല. ഗ്രീന്‍ ടെക്‌നോളജിയുടെ പിറകില്‍ മീന്‍ വളര്‍ത്താനും, പച്ചക്കറി കൃഷിക്കും എന്ന ഉദ്യേശത്തോടെ മരങ്ങളും, വ്യക്ഷതൈകളും വെട്ടി നിരത്തി ഷെഡ്ഡ് പണിയുകയും മീന്‍ വളര്‍ത്തലിന് വലിയ കുഴി വെട്ടിയിട്ടും ഒന്നര വര്‍ഷം പിന്നിടുകയാണ്.

## Article Content

വടകര: ജെ.ടി.റോഡിലെ മത്സ്യകുളം ഇനിയും യാഥാര്‍ത്ഥ്യമായില്ല. ഗ്രീന്‍ ടെക്‌നോളജിയുടെ പിറകില്‍ മീന്‍ വളര്‍ത്താനും, പച്ചക്കറി കൃഷിക്കും എന്ന ഉദ്യേശത്തോടെ മരങ്ങളും, വ്യക്ഷതൈകളും വെട്ടി നിരത്തി ഷെഡ്ഡ് പണിയുകയും മീന്‍ വളര്‍ത്തലിന് വലിയ കുഴി വെട്ടിയിട്ടും ഒന്നര വര്‍ഷം പിന്നിടുകയാണ്.

പൊതു കിണറിനും, അംഗന്‍വാടിക്കുമിടയില്‍ ജനങ്ങളുടെ സഞ്ചാര പാതയെ തടസ്സപ്പെടുത്തി കുഴി വെട്ടുമ്പോള്‍ നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞെങ്കിലും അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു പകരം വഴി വെട്ടിത്തരുമെന്ന്. വര്‍ഷം ഒന്നര കഴിഞ്ഞു കുഴി നികത്തിയില്ല, വഴി തന്നില്ല. പദ്ധതി നടപ്പിലാക്കിയില്ല.

കൊതുകിനെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന നഗരസഭ ഇവിടെ കൊതുക് വളര്‍ത്തല്‍ കേന്ദ്രമാക്കിയിരിക്കുകയാണ്. മഴ വെള്ളം കെട്ടി നില്‍ക്കുകയാണ് ഇവിടം. പച്ചപ്പുകള്‍ വെട്ടിമാറ്റി പണിത ഷെഡുകളില്‍ ഇഴ ജന്തുക്കളുടെയും, തെരുവ് നായ്ക്കളുടെയും ആവാസകേന്ദ്രമായിരിക്കുകയാണ്. പ്രദേശവാസികള്‍ നിരന്തരം ആവലാതി ബോധിപ്പിച്ചെങ്കിലും ഒരു പരിഹാര നടപടിയും ആയില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11095/the-fish-pond-on-jt-road-did-not-materialize-the-locals-are-in-distress)