---
title: "സിപിഐഎം മുൻ ഒഞ്ചിയം എരിയാ സെക്രട്ടറി ഇ എം ദയാനന്ദൻ അന്തരിച്ചു "
english_title: " CPIM Former Onchiyam aria secratary EM Dayanandan passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111014/cpim-former-onchiyam-aria-secratary-em-dayanandan-passed-away"
published_at: "2023-04-26T07:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644889909d4a8_deathdayanandan.jpg"
keywords: []
---

# സിപിഐഎം മുൻ ഒഞ്ചിയം എരിയാ സെക്രട്ടറി ഇ എം ദയാനന്ദൻ അന്തരിച്ചു 

> **Lead Summary:** **വടകര: **സിപിഐഎം മുൻ ഒഞ്ചിയം എരിയാ സെക്രട്ടറി ഇ എം ദയാനന്ദൻ അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 71 വയസ്സായിരുന്നു.

## Article Content

**വടകര: **സിപിഐഎം മുൻ ഒഞ്ചിയം എരിയാ സെക്രട്ടറി ഇ എം ദയാനന്ദൻ അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 71 വയസ്സായിരുന്നു.

ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടകര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറായിരുന്നു.

കെ.എസ് വൈ എസ് ജില്ലാ ജോ : സെക്രട്ടറി. അഴിയൂർ പഞ്ചായത്ത സെക്രട്ടരി , ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി പ്രസിഡന്റ് . എൽ ഡി എഫ് അഴിയൂർ പഞ്ചായത്ത് കൺവീനർ. കർഷകസംഘം ഒഞ്ചിയം ഏസി മെമ്പർ . നവോദയം വായനശാല ചിറയിൽ പീടിക നിലവിൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

മൂന്ന് ദശകകാലത്തിലേറെ കാലം സി പി ഐ എം ഒഞ്ചിയം ഏസി മെമ്പറായും അഞ്ച് വർഷക്കാലം ഏരിയാ സെക്രട്ടരി യായും പ്രവർത്തിച്ചു. നിലവിൽ കല്ലാമല ബ്രാഞ്ച് പാർട്ടി അംഗം. ചോമ്പാൽ കൈത്തറി സഹകരണ സംഘം ജീവനക്കാരനായിരുന്നു.

വിലക്കയറ്റത്തിനെതിരായ സമരത്തിൽ പങ്കെടുത്ത് ഒരു മാസക്കാലം ജയിൽവാസം അനുഭവിച്ചു. പാർട്ടി നേരിട്ടപ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ധീരമായ നേതൃത്വം നൽകാൻ ദയാനനന്തന് കഴിഞ്ഞു.

മൃതദേഹം ഇന്ന് രാവിലെ 9.30 മുതൽ സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും.

അച്ഛൻ: പരേതനായ ഇ.എം നാണു മാസ്റ്റർ .അമ്മ സാവിത്രി .ഭാര്യ: സീത (റിട്ട. റൂറൽ ബാങ്ക് വടകര).സഹോദരങ്ങൾ: രക്തരാജ്, പത്മരാജ് (റിട്ട. വാട്ടർ അതോറിറ്റി ) ബാൽറാം ,രാജീവ്, ഷീന, ഷാജി, നീരുപ് കുമാർ (ദുബായ്) .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111014/cpim-former-onchiyam-aria-secratary-em-dayanandan-passed-away)