---
title: "ധീരനായ പോരാളി; ഇ എമ്മിൻ്റെ വേർപാട്, ഓർമ്മയാകുന്നത് തീരദേശത്തെ ചുകപ്പണിയിച്ച നേതാവ്"
english_title: "brave warrior; EMM's departure, the memory of the leader who made the coastal region shine"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111035/brave-warrior-emms-departure-the-memory-of-the-leader-who-made-the-coastal-region-shine"
published_at: "2023-04-26T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448ac7b607be_dhayanandhan.jpg"
keywords: []
---

# ധീരനായ പോരാളി; ഇ എമ്മിൻ്റെ വേർപാട്, ഓർമ്മയാകുന്നത് തീരദേശത്തെ ചുകപ്പണിയിച്ച നേതാവ്

> **Lead Summary:**  **വടകര:** നിലപാടുകളിൽ ഉറച്ചു നിന്ന് പൊരുതിയ ധീരനായ പോരാളിയെയാണ് ഇ എം ദയാനന്ദൻ്റെ വേർപാടോടെ ഒഞ്ചിയം സമരഭൂമികയ്ക്ക് നഷ്ടമാകുന്നത്. തീരദേശത്തെ ചുകപ്പണിയിച്ച നേതാവ് ഇനി പ്രിയപ്പെട്ടവരുടെ ഒർമ്മകളിൽ ജീവിക്കും.

## Article Content

 **വടകര:** നിലപാടുകളിൽ ഉറച്ചു നിന്ന് പൊരുതിയ ധീരനായ പോരാളിയെയാണ് ഇ എം ദയാനന്ദൻ്റെ വേർപാടോടെ ഒഞ്ചിയം സമരഭൂമികയ്ക്ക് നഷ്ടമാകുന്നത്. തീരദേശത്തെ ചുകപ്പണിയിച്ച നേതാവ് ഇനി പ്രിയപ്പെട്ടവരുടെ ഒർമ്മകളിൽ ജീവിക്കും.

സിപിഐഎം ഒഞ്ചിയം മുൻ എരിയാ സെക്രട്ടറി ഇ എം ദയാനന്ദൻ അർബുദ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു.

സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ രാവിലെ ആശുപത്രിയിലെത്തി അന്ത്യോപചാരമർപ്പിച്ചു. ഏരിയാ സെക്രട്ടറി ടി.പി ബിനീഷ് ,ആർ ഗോപാലൻ, വി. ദിനേശൻ തുടങ്ങിയ നേതാക്കൾ മരണവിവരം അറിഞ്ഞ ഉടനെ ആശുപത്രിയിൽ എത്തിയിരുന്നു.

ഇവരുടെ നേതൃത്വത്തിൽ രാവിലെ 8.45 ഓടെ മൃതദേഹം മിംസ് ആശുപത്രിയിൽ നിന്ന് ജന്മനാട്ടിലേക്ക് കൊണ്ടുപോയി. പത്ത് മണിയോടെ സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു.

പതിനൊന്ന് മണിയോടെ മൃതദേഹം അഴിയൂരിലെ വീട്ടിലെത്തിക്കും. ദുബായിലുള്ള സഹോദരൻ എത്തിയ ശേഷമാകും സംസ്ക്കാരം. വടകര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറായിരുന്നു.

കെ.എസ് വൈ എസ് ജില്ലാ ജോ : സെക്രട്ടറി. അഴിയൂർ പഞ്ചായത്ത സെക്രട്ടരി , ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി പ്രസിഡന്റ് . എൽ ഡി എഫ് അഴിയൂർ പഞ്ചായത്ത് കൺവീനർ.

കർഷകസംഘം ഒഞ്ചിയം ഏസി മെമ്പർ . നവോദയം വായനശാല ചിറയിൽ പീടിക നിലവിൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മൂന്ന് ദശകകാലത്തിലേറെ കാലം സി പി ഐ എം ഒഞ്ചിയം ഏസി മെമ്പറായും അഞ്ച് വർഷക്കാലം ഏരിയാ സെക്രട്ടരി യായും പ്രവർത്തിച്ചു.

നിലവിൽ കല്ലാമല ബ്രാഞ്ച് പാർട്ടി അംഗം. ചോമ്പാൽ കൈത്തറി സഹകരണ സംഘം ജീവനക്കാരനായിരുന്നു. വിലക്കയറ്റത്തിനെതിരായ സമരത്തിൽ പങ്കെടുത്ത് ഒരു മാസക്കാലം ജയിൽവാസം അനുഭവിച്ചു.

പാർട്ടി നേരിട്ടപ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ധീരമായ നേതൃത്വം നൽകാൻ ദയാനനന്തന് കഴിഞ്ഞു. അച്ഛൻ: പരേതനായ ഇ.എം നാണു മാസ്റ്റർ .അമ്മ സാവിത്രി .ഭാര്യ: സീത (റിട്ട. റൂറൽ ബാങ്ക് വടകര).സഹോദരങ്ങൾ: രക്തരാജ്, പത്മരാജ് (റിട്ട. വാട്ടർ അതോറിറ്റി ) ബാൽറാം ,രാജീവ്, ഷീന, ഷാജി, നീരുപ് കുമാർ (ദുബായ്)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111035/brave-warrior-emms-departure-the-memory-of-the-leader-who-made-the-coastal-region-shine)