---
title: "കെ പി സി സി വടകര സമ്മേളനത്തിന്റെ സ്മരണ പുതുക്കും"
english_title: "KPCC will renew the memory of Vadakara conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111054/kpcc-will-renew-the-memory-of-vadakara-conference"
published_at: "2023-04-26T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448c5a1b71f1_kpcc.jpg"
keywords: []
---

# കെ പി സി സി വടകര സമ്മേളനത്തിന്റെ സ്മരണ പുതുക്കും

> **Lead Summary:** **വടകര:** 1931ൽ വടകരയിൽ നടന്ന കെ പി സി സി സമ്മേളനത്തിൻ്റെ തൊണ്ണൂറ്റി രണ്ടാം വാർഷിക സ്മരണ പുതുക്കാൻ വടകരയിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു.

## Article Content

**വടകര:** 1931ൽ വടകരയിൽ നടന്ന കെ പി സി സി സമ്മേളനത്തിൻ്റെ തൊണ്ണൂറ്റി രണ്ടാം വാർഷിക സ്മരണ പുതുക്കാൻ വടകരയിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു.

1931 മെയ് 3,4,5 തിയ്യതികളിലാണ് വടകരയിൽ കെ പി സി സി യോഗം നടന്നത്. അന്ന് സമ്മേളന പ്രതിനിധിയായി എത്തേണ്ടിയിരുന്ന പ്രമുഖ സ്വാതന്ത്ര സമര സേനാനി എം. പി.നാരായണമേനോന് ജയിലിലടക്കപെട്ടത് കാരണം സമ്മേളന പ്രതിനിധിയായി പങ്കെടുക്കാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ അന്ന് വടകരയിൽ ചേർന്ന അടിയന്തിര കെ പി സി സി നിർവ്വാഹക സമിതിയാണ് എം.പി യോടുള്ള ആദരസൂചകമായി സമ്മേളന നഗരിക്ക് നാരായണനഗരം എന്ന പേര് നാമകരണം ചെയ്തത്.

ഈ പേരിലാണ് ഇന്നും വടകര നഗരം അറിയപ്പെടുന്നത്. മെയ് 3ന് കാലത്ത് 9മണിക്ക് നാരായണ നഗറിൽ സമ്മേളന സ്മരണ പുതുക്കി കൊണ്ട് പതാക ഉയരും.

സംഘാടക സമിതി യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പുറന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. കളത്തിൽ പീതാംമ്പരൻ, നടക്കൽ വിശ്വൻ,ടി.വി. സുധീർ കുമാർ, ഹരീന്ദ്രൻ കരിമ്പ നപ്പാലം, സി.വി.പ്രതീശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111054/kpcc-will-renew-the-memory-of-vadakara-conference)