---
title: "അഴിയൂരില്‍ പൊളിച്ചു മാറ്റിയ കെട്ടിടങ്ങളുടെ വിവരം ഉടമസ്ഥര്‍ രേഖാമൂലം പഞ്ചായത്തില്‍ അറിയിക്കണം"
english_title: " Owners should inform the panchayat in writing about the demolished buildings in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11106/owners-should-inform-the-panchayat-in-writing-about-the-demolished-buildings-in-azhiyur"
published_at: "2021-11-16T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61939df44c78b_azhiyoor gramapamnchayath.jpg"
keywords: []
---

# അഴിയൂരില്‍ പൊളിച്ചു മാറ്റിയ കെട്ടിടങ്ങളുടെ വിവരം ഉടമസ്ഥര്‍ രേഖാമൂലം പഞ്ചായത്തില്‍ അറിയിക്കണം

> **Lead Summary:** അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദേശീയപാതാ വികസനം, മാഹി ബൈപാസ് എന്നീ പദ്ധതികളുടെ ഭാഗമായി സ്ഥലം അക്വയര്‍ ചെയ്തതില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയിട്ടുണ്ടെങ്കില്‍ വസ്തു നികുതി ഒഴിവാക്കി കിട്ടുന്നതിന് രേഖാമൂലം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

## Article Content

അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദേശീയപാതാ വികസനം, മാഹി ബൈപാസ് എന്നീ പദ്ധതികളുടെ ഭാഗമായി സ്ഥലം അക്വയര്‍ ചെയ്തതില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയിട്ടുണ്ടെങ്കില്‍ വസ്തു നികുതി ഒഴിവാക്കി കിട്ടുന്നതിന് രേഖാമൂലം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അല്ലാത്തപക്ഷം പൊളിച്ച കെട്ടിടങ്ങള്‍ പഞ്ചായത്ത് റിക്കാര്‍ഡില്‍ നിലനില്‍ക്കുന്നതിനാല്‍ നികുതി നല്‍കേണ്ടതായി വരുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് പഞ്ചായത്തില്‍ ഉടമസ്ഥര്‍ അപേക്ഷ നല്‍കേണ്ടത്. മാഹി ബൈപാസ് നിര്‍മാണത്തില്‍ ധാരാളം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി എങ്കിലും പൂര്‍ണ്ണമായും നികുതി ഒഴിവാക്കുവാന്‍ പഞ്ചായത്തിന് കഴിയുന്നില്ല.

ഇത് പഞ്ചായത്തിന്റെ നികുതി പിരിവിനെ ബാധിക്കുന്നതിനാല്‍ കെട്ടിടം പൊളിച്ചു മാറ്റിയവര്‍ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച് നികുതി ഒഴിവാക്കണം. നികുതി പിരിക്കുന്നതിന് ഉദ്യോഗസ്ഥന്മാര്‍ വാര്‍ഡുകളില്‍ പോയി ക്യാംപ്് നടത്തി വരികയാണ് ,ക്യാമ്പിന്റെ വിവരം മെമ്പര്‍മാരില്‍ നിന്ന് മനസിലാക്കി നികുതി പഞ്ചായത്തില്‍ വരാതെ അടക്കുവാന്‍ പൊതു ജനങ്ങള്‍ മുന്നോട്ട് വരണമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11106/owners-should-inform-the-panchayat-in-writing-about-the-demolished-buildings-in-azhiyur)