---
title: "ഗവ: ആയുർവേദ ഹോസ്പിറ്റലിന് ടി.വി സെറ്റുമായി എസ്.ഡി.പി.ഐ"
english_title: "Ayancherry Panchayat Govt.: SDPI Katameri Branch Committee handed over TV set to Ayurveda Hospital."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111147/ayancherry-panchayat-govt-sdpi-katameri-branch-committee-handed-over-tv-set-to-ayurveda-hospital"
published_at: "2023-04-26T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64491224c808c_kadameri.jpg"
keywords: []
---

# ഗവ: ആയുർവേദ ഹോസ്പിറ്റലിന് ടി.വി സെറ്റുമായി എസ്.ഡി.പി.ഐ

> **Lead Summary:** **കടമേരി : **ആയഞ്ചേരി പഞ്ചായത്ത് ഗവ: ആയുർവേദ ഹോസ്പിറ്റലിന് എസ്.ഡി.പി.ഐ കടമേരി ബ്രാഞ്ച് കമ്മറ്റി ടി.വി സെറ്റ് കൈമാറി. ഈ മാസം 28ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യാൻ പോകുന്ന പുതിയ കെട്ടിടത്തിലേക്കാണ് എസ്.ഡി.പി.ഐ ടെലിവിഷൻ സെറ്റ് കൈമാറിയത്.

## Article Content

**കടമേരി : **ആയഞ്ചേരി പഞ്ചായത്ത് ഗവ: ആയുർവേദ ഹോസ്പിറ്റലിന് എസ്.ഡി.പി.ഐ കടമേരി ബ്രാഞ്ച് കമ്മറ്റി ടി.വി സെറ്റ് കൈമാറി. ഈ മാസം 28ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യാൻ പോകുന്ന പുതിയ കെട്ടിടത്തിലേക്കാണ് എസ്.ഡി.പി.ഐ ടെലിവിഷൻ സെറ്റ് കൈമാറിയത്.

പ്രതിദിനം നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിലെ രോഗികളുടെ ടോക്കൺ ഇടവേളകളെ ഉല്ലാസ പ്രദമാക്കാൻ ഉതകുന്നതാണ് എസ്.ഡി.പി.ഐയുടെ ഈ സഹായമെന്ന് പാർട്ടിയുടെ കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ് ആർ.എം റഹീം മാസ്റ്റർ അഭിപ്രായപ്പെട്ടു.

ഹോസ്പിറ്റലിനു വേണ്ടി മെഡിക്കൽ ഓഫീസർ ഡോക്ടർ ദർശന, മൂന്നാം വാർഡ് മെമ്പർ ഹാരിസ് മാസ്റ്റർ എന്നിവർ ചേർന്ന് ടി.വി സെറ്റ് ഏറ്റുവാങ്ങി.

എസ്.ഡി.പി.ഐ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റഷീദ് മാസ്റ്റർ സ്വാഗതം ആശംസിച്ച യോഗത്തിൽ ഡോ: ജി: ദർശന അധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ ഹാരിസ് മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

വാർഡ് വികസന സമിതി കൺവീനർ കുഞ്ഞമ്മദ് തറമൽ, എ.ടി കെ അഷറഫ് എസ് ഡി ടി യു , ഗഫൂർ ആക്കണ്ടി, ഖാദർ കൊല്ലർ കണ്ടി, പി.സി അബ്ദുല്ല, ഹർഷത് പി.സി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111147/ayancherry-panchayat-govt-sdpi-katameri-branch-committee-handed-over-tv-set-to-ayurveda-hospital)