---
title: "ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ  കുനിങ്ങാട് മഹല്ല് കമ്മിറ്റി അനുമോദിച്ചു"
english_title: "kuningadu mahallu committie function -villapalli "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11116/kuningadu-mahallu-committie-function-villapalli"
published_at: "2021-11-16T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6193aa23e1e64_KUNINGADU MAHALLU COMMITTE.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ  കുനിങ്ങാട് മഹല്ല് കമ്മിറ്റി അനുമോദിച്ചു

> **Lead Summary:** വില്യാപ്പള്ളി: എസ് എസ് എല്‍ സി , +2 പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ കുനിങ്ങാട് മഹല്ല് കമ്മിറ്റി അനുമോദിച്ചു. ആയഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് വെള്ളിലാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

വില്യാപ്പള്ളി: എസ് എസ് എല്‍ സി , +2 പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ കുനിങ്ങാട് മഹല്ല് കമ്മിറ്റി അനുമോദിച്ചു. ആയഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് വെള്ളിലാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

കെ സൂപ്പി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി പി മൊയ്തുമാസ്റ്റര്‍, സി എച്ച് ഇല്യാസ്, സി എച്ച് കുനിങ്ങാട്, കെ അബ്ദുള്ള ഹാജി, അബ്ദുള്ള മുസ്ല്യാര്‍ , നിടുന്തോടി കുഞ്ഞബ്ദുള്ള, എളമ്പിലായില്‍ നസീര്‍ , സിറാജ് കുളമുള്ളതില്‍ , ടി യദുനന്ദനന്‍ ,ശ്രീയുക്ത, ഹംദ മെഹറിന്‍, യുംന മെഹറിന്‍, ടി എം സഹദുന്നിസ എന്നിവര്‍ പ്രസംഗിച്ചു. ജന: സെക്രട്ടറി ടി ബി മനാഫ് മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി പറമ്പത്ത് സിദ്ദീഖ്മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11116/kuningadu-mahallu-committie-function-villapalli)