---
title: "വടകരയിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ "
english_title: "A young man died of burns in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111372/a-young-man-died-of-burns-in-vadakara"
published_at: "2023-04-27T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644aa477e4452_Untitled-1.jpg"
keywords: []
---

# വടകരയിൽ യുവാവ് പൊള്ളലേറ്റ് മരിച്ച നിലയിൽ 

> **Lead Summary:** വടകര: കാണാതായ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസം മുൻപ് കാണാതായ യുവാവിനെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

വടകര: കാണാതായ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസം മുൻപ് കാണാതായ യുവാവിനെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

അറക്കിലാട് പാണ്ട്യട്ട് മീത്തൽ ശ്രീജേഷിനെ(44)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .ബുധനാഴ്ച രാവിലോടെയാണ് യുവാവിനെ കാണാതായത് .ഇയാളെ തിരയുന്നതിനിടയിലാണ് വ്യാഴാഴ്ച രാവിലെ ഇയാളുടെ വീടിനടുത്തുള്ള നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ മൃതദേഹം കാണപ്പെട്ടത് .

യുവാവിന്റെ ബൈക്ക് അറക്കിലാട്ട് ഇടവഴിയിൽ കണ്ടെത്തി .ഇതേ തുടർന്നാണ് പരിസരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത് .കാർപ്പെൻഡർ തൊഴിലാളിയാണ് ശ്രീജേഷ്.

മൃതദേഹം കണ്ടെത്തിയ വീടിന്റെ പ്രവൃത്തിയും ശ്രീജേഷാണ് നടത്തുന്നത് .വടകര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി .

പിതാവ് :ശ്രീധരൻ .മാതാവ് :ജാനു . ഭാര്യ :ഷിജി .മക്കൾ :അതുൽ ,അക്ഷയ് പടം :ശ്രീജേഷ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111372/a-young-man-died-of-burns-in-vadakara)