---
title: "കീരിയങ്ങാടിയിൽ ആയുഷ് ആയുർവേദ ഹെൽത്ത് സെന്റർ കെട്ടിടം മന്ത്രി നാടിന് സമർപ്പിച്ചു"
english_title: "Veena George inaugurated the new building of Ayush Ayurveda Primary Health Centre"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111480/veena-george-inaugurated-the-new-building-of-ayush-ayurveda-primary-health-centre"
published_at: "2023-04-28T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b943e5c565_kadamerihealthcenter.jpg"
keywords: []
---

# കീരിയങ്ങാടിയിൽ ആയുഷ് ആയുർവേദ ഹെൽത്ത് സെന്റർ കെട്ടിടം മന്ത്രി നാടിന് സമർപ്പിച്ചു

> **Lead Summary:** ** വടകര: **ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ കടമേരി കീരിയങ്ങാടിയിൽ പണി പൂർത്തീകരിച്ച കടമേരി ആയുഷ് ആയുർവേദ പ്രൈമറി ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടം ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു.

## Article Content

** വടകര: **ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ കടമേരി കീരിയങ്ങാടിയിൽ പണി പൂർത്തീകരിച്ച കടമേരി ആയുഷ് ആയുർവേദ പ്രൈമറി ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടം ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു.

കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷനായി. പരിമിതമായ സൗകര്യങ്ങളിൽ, വാടകക്കെട്ടിലെ പ്രവർത്തിച്ചിരുന്ന കടമേരി ആയുഷ് ആയുർവേദ പ്രൈമറി ഹെൽത്ത് സെന്ററിനാണ് പുതിയ കെട്ടിടം യാഥാർത്ഥ്യമായത്.

തൈകണ്ടി മൊയ്തു ഹാജി സംഭാവന നൽകിയ 10 സെൻറ് സ്ഥലത്ത് എംഎൽഎ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് മികച്ച രീതിയിൽ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

2018-19 സാമ്പത്തിക വർഷം പാറക്കൽ അബ്ദുല്ല എംഎൽഎ ആയിരുന്നപ്പോഴാണ് ഈ കെട്ടിട നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചത്. പൊതുജനാരോഗ്യരംഗത്ത് കേരള സർക്കാർ തുടർന്നുവരുന്ന ജനശ്രദ്ധ ആകർഷിച്ച പദ്ധതികൾ കീരിയങ്ങാടിയിലെ ജനങ്ങളിലും എത്തിക്കുന്നതിന് ഈ കെട്ടിടം ഏറെ പ്രയോജനപ്പെടും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111480/veena-george-inaugurated-the-new-building-of-ayush-ayurveda-primary-health-centre)