---
title: "നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജില്ലാ ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു"
english_title: "Health Minister Veena George inaugurated the district hospital building built with NABARD funds"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111543/health-minister-veena-george-inaugurated-the-district-hospital-building-built-with-nabard-funds"
published_at: "2023-04-28T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644bf7ed78dd3_veenageorge.jpg"
keywords: []
---

# നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജില്ലാ ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വടകര : **നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജില്ലാ ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജില്ലാ ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ എ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു.

കെട്ടിടം നിർമ്മിച്ച ഒരാളുങ്കൽ സൊസൈറ്റി ക്കുള്ള ഉപഹാരം പാലേരി രമേശന് നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു സമർപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, വൈസ് പ്രസിഡണ്ട് എംപി ശിവാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ വി റീന, എൻ എം വിമല, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ പി ദിനേശ് കുമാർ, ഡോ. നവീൻ, മുൻ എംഎൽഎ സി കെ നാണു, സി ഭാസ്കരൻ, സി രാമകൃഷ്ണൻ, എടയത്ത് ശ്രീധരൻ, വടയക്കണ്ടി നാരായണൻ, കെ പ്രകാശൻ, പി സത്യനാഥൻ, വി ഗോപാലൻ എം പി അബ്ദുള്ള, ടിപി മുരളി, ഡോ ഷിബിൻ, ആശുപത്രി സൂപ്രണ്ട് സരള നായർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111543/health-minister-veena-george-inaugurated-the-district-hospital-building-built-with-nabard-funds)