---
title: "6.96 കോടി രൂപയുടെ ഗവൺമെൻറ് ഐടിഐ  വില്യാപ്പള്ളിയുടെ ശിലാസ്ഥാപന കർമ്മം; വിദ്യാഭ്യാസമന്ത്രി  നിർവഹിച്ചു"
english_title: "6.96 crore Govt ITI Vilyapally foundation stone work; Done by the Minister of Education"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111549/696-crore-govt-iti-vilyapally-foundation-stone-work-done-by-the-minister-of-education"
published_at: "2023-04-28T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644c037c8e159_shivankutty2.jpg"
keywords: []
---

# 6.96 കോടി രൂപയുടെ ഗവൺമെൻറ് ഐടിഐ  വില്യാപ്പള്ളിയുടെ ശിലാസ്ഥാപന കർമ്മം; വിദ്യാഭ്യാസമന്ത്രി  നിർവഹിച്ചു

> **Lead Summary:** **വില്യാപ്പള്ളി : **6.96 കോടി രൂപയുടെ ഗവൺമെൻറ് ഐടിഐ വില്യാപ്പള്ളിയുടെ ശിലാസ്ഥാപന കർമ്മം വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

## Article Content

**വില്യാപ്പള്ളി : **6.96 കോടി രൂപയുടെ ഗവൺമെൻറ് ഐടിഐ വില്യാപ്പള്ളിയുടെ ശിലാസ്ഥാപന കർമ്മം വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

വില്യാപ്പള്ളിയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ അകലെ മംഗലോറ മല എന്ന സ്ഥലത്ത് റവന്യൂ വകുപ്പ് കൈമാറിയ1.07 ഏക്കർ സ്ഥലത്ത് വില്ല്യാപ്പള്ളി ഐടിഐയ്ക്ക് സ്വന്തമായി കെട്ടിടം ഒരുങ്ങും.

വില്ല്യാപ്പള്ളി ഐടിഐ യിലും നൂതന കോഴ്സുകൾ അനുവദിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111549/696-crore-govt-iti-vilyapally-foundation-stone-work-done-by-the-minister-of-education)