---
title: "കേരളീയ ചിന്തകളെ വികലമാക്കാനുള്ള ഗൂഡ ശ്രമങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കുന്നു- ചാണ്ടി ഉമ്മൻ "
english_title: "Chandi Oommen Govt is complicit in Gouda efforts to distort Kerala thought"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111551/chandi-oommen-govt-is-complicit-in-gouda-efforts-to-distort-kerala-thought"
published_at: "2023-04-28T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644c076aecaa0_chandiumman.jpg"
keywords: []
---

# കേരളീയ ചിന്തകളെ വികലമാക്കാനുള്ള ഗൂഡ ശ്രമങ്ങൾക്ക് സർക്കാർ കൂട്ടുനിൽക്കുന്നു- ചാണ്ടി ഉമ്മൻ 

> **Lead Summary:** **തിരുവള്ളൂർ : **അതിവൈകാരിമായി സാങ്കല്പിക കഥ ദൃശ്യവൽക്കരിച്ച് മലയാള മനസ്സിനെ അബന്ധ ധാരണയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ദ കേരള സ്റ്റോറി എന്ന സിനിമയിലൂടെ രൂപപ്പെട്ടു വരുന്നതെന്ന് യൂത്ത് കോൺഗ്രസ്സ് ദേശീയ ഔട്ട് റീച്ച്സെൽ ചെയർമാൻ ചാണ്ടി ഉമ്മൻ

## Article Content

**തിരുവള്ളൂർ : **അതിവൈകാരിമായി സാങ്കല്പിക കഥ ദൃശ്യവൽക്കരിച്ച് മലയാള മനസ്സിനെ അബന്ധ ധാരണയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ദ കേരള സ്റ്റോറി എന്ന സിനിമയിലൂടെ രൂപപ്പെട്ടു വരുന്നതെന്ന് യൂത്ത് കോൺഗ്രസ്സ് ദേശീയ ഔട്ട് റീച്ച്സെൽ ചെയർമാൻ ചാണ്ടി ഉമ്മൻ

അപകടകരമായ ഈ പ്രവണതയോട് സംസ്ഥാന ഭരണകൂടം മൗനം പാലിക്കുകയാണ്. മോഡിയുടെ ഇഷ്ട ഭക്തനായ കേരള മുഖ്യമന്ത്രിയിൽ നിന്ന് പരിവാർ വിരുദ്ധ സമീപനം പ്രതീക്ഷിക്കുന്നത് വെറുതെയാണ്.

അതുകൊണ്ടു തന്നെ നാടിനെ സ്നേഹിക്കുന്ന മതേതര സമൂഹവും ഭരണഘടനാ സംരക്ഷണവും ആഗ്രഹിക്കുന്ന മുഴുവൻ യുവതയും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സ്വയം പ്രതിരോധ ഭടനായി അണിചേരണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ്സ് തിരുവള്ളൂർ മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മണ്ഡലം പ്രസിഡണ്ട് ധനേഷ് വള്ളിൽ അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി രാധാകൃഷ്ണൻ കാവിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം ബവിത്ത് മലോൽ ശ്രീജേഷ് ഊരത്ത് വി കെ ഇസ്ഹാഖ് സി വി ഹമീദ് സജിത്ത് സി ആർ പ്രതീഷ് കോട്ടപ്പള്ളി അജയ് കൃഷ്ണ ലിബിഷ് കെ എം മുനീർ ആര്യണ്ണൂർ ഷെമീർ മൊകേരി അഖിൽ നന്താനം ഒ കെ ഷാജി വി കെ സി ജാബിർ കെ ബാബു ആദർശ് മലപ്പാടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111551/chandi-oommen-govt-is-complicit-in-gouda-efforts-to-distort-kerala-thought)