---
title: "സ്മാർട്ട് അംഗനവാടികളിലൂടെ ലക്ഷ്യമാക്കുന്നത് നിലവാരം ഉയരത്തിൽ -മന്ത്രി വീണ ജോർജ് "
english_title: "Smart Anganwadis are aimed at high standards - Minister Veena George"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/111571/smart-anganwadis-are-aimed-at-high-standards-minister-veena-george"
published_at: "2023-04-29T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644c9010a4143_veenageorge.jpg"
keywords: []
---

# സ്മാർട്ട് അംഗനവാടികളിലൂടെ ലക്ഷ്യമാക്കുന്നത് നിലവാരം ഉയരത്തിൽ -മന്ത്രി വീണ ജോർജ് 

> **Lead Summary:** **അഴിയൂർ : **ശിശുസൗഹൃദവും സ്മാർട്ട് അംഗനവാടികളിലൂടെ ലക്ഷ്യമാക്കുന്നത് ഇതിന്റെ നിലവാരം ഉയരത്തിൽ തന്നെയാണെന്ന് ആരോഗൃ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്.

## Article Content

**അഴിയൂർ : **ശിശുസൗഹൃദവും സ്മാർട്ട് അംഗനവാടികളിലൂടെ ലക്ഷ്യമാക്കുന്നത് ഇതിന്റെ നിലവാരം ഉയരത്തിൽ തന്നെയാണെന്ന് ആരോഗൃ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്.

പിഞ്ചുകുട്ടികളെ വെളിച്ചത്തിലേക്ക് നയിക്കാന്‍ അംഗനവാടി ജീവനക്കാര്‍ക്കുളള പങ്ക് ചെറുതല്ല .അമ്മമാര്‍ക്ക് തുല്യമല്ല അമ്മമാര്‍ തന്നെയാണ് അംഗനവാടി ജീവനക്കാര്‍ മന്ത്രി പറഞ്ഞു.

26 ലക്ഷം രൂപ ചിലവാക്കി ചോമ്പാൽ നോർത്ത് എൽപി സ്കൂൾ അങ്കണത്തിൽ പതിനാലാം വാർഡിൽ പണിത അഴിയൂർ ഗ്രാമപഞ്ചായത്തിലെ ആദ്യ സ്മാർട്ട് അംഗൻവാടി ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

സംസ്ഥാനത്തെ ഭൂരിപക്ഷം അംഗനവാടികളും വൈദ്യുതീകരിച്ചു കഴിഞ്ഞു. ബാക്കിയുളളത് കൂടി പൂര്‍ത്തീകരിക്കാനുളള നടപടിയിലാണ് ഉളളത് . അംഗനവാടി ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

കെ.കെ.രമ എം.എല്‍.എ.അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പ്രസിഡന്‍റ് കെ.പി.ഗിരിജ മീറ്റിങ്ങ് ഹാള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മര്‍ , ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തന്‍പുരയില്‍ , ഗ്രാമ പഞ്ചായത്ത് അംഗം പ്രമോദ് മാട്ടാണ്ടി, കോട്ടയില്‍ രാധാകൃഷ്ണന്‍ , സബീന ബീഗം, എം.പി.ബാബു , പി ബാബുരാജ് , എ.ടി.ശ്രീധരന്‍ , പ്രദീപ് ചോമ്പാല കെ വി രാജൻ വി പി പ്രകാശൻ .,പി വി സുബീഷ് ,മുബാസ് കല്ലേരി , ഉഷ ചാത്തംകണ്ടി, ബിജു പൂഴിയിൽ, പി.പി.ഗീത, ഷംസീർ മിന്നാട്ടിൽ എന്നിവര്‍ സംസാരിച്ചു. പടം മന്ത്രി വീണ ജോർജ് ചോമ്പാൽ നോർത്ത് എൽപി സ്കൂൾ അങ്കണത്തിലെ അംഗനവാടി ഉദ്ഘാടനം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/111571/smart-anganwadis-are-aimed-at-high-standards-minister-veena-george)